നറ്റാല്‍: നാലു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ലോകക്കപ്പില്‍ തങ്ങളെ തോല്‍പ്പിച്ച ഘാനയ്ക്ക് അമേരിക്കയുടെ മറുപടി. ലോകക്കപ്പ ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ 2-1ന് അമേരിക്ക ഘാനയെ തോല്‍പ്പിച്ചു. ക്ലിന്റ് ഡംപ്‌സിയും പകരക്കാരനായി ഇറങ്ങിയ ജോണ്‍ ബ്രൂക്ക്‌സുമാണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്. ആന്ദ്രെ എയ്‌മെയാണ് ഘാനയ്ക്കായി വല ചലിപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ ജര്‍മ്മനിക്കൊപ്പം അമേരിക്കക്കും മൂന്ന് പോയന്റായി.
കളി തുടങ്ങി ഇരുപത്തി ഒമ്പതാം സെക്കന്റില്‍ തന്നെ അമേരിക്ക ലീഡ് നേടി. ക്യാപ്റ്റന്‍ ക്ലിന്റെ ഡംപ്‌സിയാണ് ലോകക്കപ്പിലെ അതിവേഗ ഗോളുകളിലൊന്നിലൂടെ അമേരിക്കയെ മുന്നിലെത്തിച്ചത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കടന്ന അമേരിക്കന്‍ നായകന്‍ ഘാനന്‍ ഡിഫന്‍ഡര്‍ ജോണ്‍ ബോയെ മറികടന്ന് തൊടുത്ത ഇടം കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിക്കുകയായിരുന്നു. ലോകക്കപ്പ് ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ ഗോളാണിത്.
അതിവേഗ ഗോളിന്‍ ഞെട്ടിയ ഘാന വീണ്ടും താളം കണ്ടെത്താന്‍ ഇത്തിര വൈകി. ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ഒരു തവണയെങ്കിലും അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ടിം ഹോവാര്‍ഡിനെ പരീക്ഷിക്കാന്‍ ഘാനക്കായത്. യോഗ്യതാ റൗണ്ടില്‍ ഘാനക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ചു കൂട്ടിയ അസമാവോ ഗ്യാനിന്റെ ശ്രമം ഹോവാര്‍ഡ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില കൈവരിക്കാനുള്ള സുവര്‍ണ്ണാവസരം ജോര്‍ഡാന്‍ അയോവി പാഴാക്കി. ഗോള്‍ പോസ്റ്റിന് 16 യാര്‍ഡ് അകലെ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന അയോവിയുടം ഇടം കാല്‍ ഷോട്ട് പുറത്തേക്ക്. എണ്‍പത്തി രണ്ടാം മിനിറ്റിലായിരുന്നു ആന്ദ്രെ എയ്‌മെയിലൂടെ ഘാന സമനിലഗോള്‍ നേടിയത്. എന്നാല്‍ ഘാനയുടെ ആശ്വാസം അല്‍പ്പസമയം മാത്രമേ നീണ്ട് നിന്നുള്ളൂ.
നിശ്ചിത സമയം തീരാന്‍ നാല് മിനിറ്റ് മാത്രമുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ജോണ്‍ ബ്രൂക്ക്‌സിലൂടെ അമേരിക്ക രണ്ടാം ഗോളും വിലപ്പെട്ട് മൂന്ന് പോയന്റും സ്വന്തമാക്കി. കോര്‍ണര്‍കിക്കിന് തലവെച്ചാണ് അമേരിക്കന്‍ താരം നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. ലോകക്കപ്പ് മത്സരങ്ങളില്‍ ഇതാദ്യമായാണ് അമേരിക്ക ഘാനയെ തോല്‍പ്പിക്കുന്നത്. നേരത്തെ രണ്ട് തവണ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ വിജയം ആഫ്രിക്കക്കാര്‍ക്കൊപ്പമായിരുന്നു.