| Monday, 27th January 2014, 12:51 pm

യു.എന്‍.എ രാഷ്ട്രീയത്തിലേക്ക്; ഏഴ് മണ്ഡലങ്ങളില്‍ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: യുനൈറ്റഡ് നെഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) രാഷ്ടീയത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഘടനക്ക് സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് യു.എന്‍.എയുടെ തീരുമാനം.

സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ക്കപ്പുറം രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാന ലംഘനങ്ങളാണ് സംഘടനയെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.

തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലാവും യു.എന്‍.എ മത്സരിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം  സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.

നെഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സമര മുഖങ്ങളുമായാണ് യു.എന്‍.എ രണ്ട് വര്‍ഷം മുമ്പ് രൂപം കൊണ്ടത്. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായി വിവിധ ആശുപത്രികളില്‍ നെഴ്‌സുമാരുടെ വേതനം വര്‍ധിപ്പിക്കുകയും മറ്റു അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്തിരുന്നു.

നെഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പാഴ്‌വാക്കുമൂലം അനേകം ആശുപത്രികളില്‍ ഇപ്പോഴും നെഴ്‌സുമാര്‍ വിവിധ ചൂഷണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more