ന്യൂയോര്‍ക്ക്: ആയുധധാരിയായ ആളെ കെട്ടിടത്തിന് സമീപം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭാ ആസ്ഥാനം പൊലീസ് വളഞ്ഞു. തോക്കേന്തിയെന്ന് സംശയിക്കുന്നയാളെ വ്യാഴാഴ്ച സഭാ ആസ്ഥാനമന്ദിരത്തിന് പുറത്ത് കണ്ടതോടെ കെട്ടിടം പൊലീസ് വളയുകയായിരുന്നു.
തോക്കെന്ന് തോന്നിക്കുന്ന വസ്തു കൈയിലേന്തിയ വ്യക്തി കെട്ടിടത്തിന് സമീപം നില്‍ക്കുന്നതും ആയുധധാരികളായ പൊലീസ് സംഘം കെട്ടിടം വളയുന്നതുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടത്തിന്റെ പ്രവേസന കവാടങ്ങളിലൊന്നിന് മുമ്പില്‍ നിന്ന് സ്വയം വെടിവെച്ച് മരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
”യു.എന്‍ തലസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. അവിടെ പൊലീസിന്റെ പ്രവര്‍ത്തനം നടക്കുകയാണ്,” ഐക്യരാഷ്ട്രസഭാ വക്താവ് എ.എഫ്.പിയോട് പ്രതികരിച്ചു. എന്നാല്‍ സംഭവം ആസ്ഥാനത്തിന് ഉള്ളില്‍ നടന്നുകൊണ്ടിരുന്നു മീറ്റിംഗുകളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
”പൊലീസ് അന്വേഷണം നടക്കുന്നത് കാരണം 42 സ്ട്രീറ്റ്, ഫസ്റ്റ് അവന്യൂ എന്നീ ഏരിയകള്‍ ഒഴിവാക്കുക. സമീപപ്രദേശങ്ങളില്‍ ഏത് സമയവും എമര്‍ജന്‍സി വാഹനങ്ങള്‍ പ്രതീക്ഷിക്കുക,” ന്യൂയോര്‍ക്ക് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: United Nations headquarters in New York was cordoned off as armed man seen outside