യൂണിടാക് ഇടപാടുകള്‍; കേരള ബ്ലാസ്റ്റേഴ്‌സും അന്വേഷണപരിധിയില്‍
Kerala News
യൂണിടാക് ഇടപാടുകള്‍; കേരള ബ്ലാസ്റ്റേഴ്‌സും അന്വേഷണപരിധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 8:14 am

കൊച്ചി: ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. ലൈഫ്മിഷന്‍ കേസില്‍ ആരോപണം നേരിടുന്ന യൂണിടാക് ബില്‍ഡേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോണ്‍സര്‍മാര്‍ ആയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

പ്രധാന സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം പറഞ്ഞിരുന്നില്ല.
ലൈഫ് മിഷന്‍ കരാറിന് മുന്‍പ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്‌നാ സുരേഷിന്റയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

യൂണിടാക്കിന്റെ ഇടപാടുകള്‍ പരിശോധിക്കവേയാണ് റെഡ്ക്രസന്റുമായുള്ള കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു യൂണിടാക് എന്ന കാര്യം അറിഞ്ഞത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സുമായി എത്ര രൂപയുടെ കരാറാണ് യൂണിടാക് നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ബ്ലാസ്റ്റേഴ്സ് പോലൊരു ടീമിന്റെ സ്പോണ്‍സര്‍ ആകാനുള്ള സാമ്പത്തികശേഷി യൂണിടാകിന്ർെറ കൈവന്നിരുന്നോ എന്നതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ഉടമകളും ഒഫീഷ്യല്‍സും അവസാന സീസണിന് ശേഷം മാറിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവില്‍ അന്വേഷണ ഏജന്‍സികള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: unitac deals enquiry extends to kerala blasters connection