national news
കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 06, 12:03 pm
Wednesday, 6th July 2022, 5:33 pm

ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് രാജി. ഇദ്ദേഹം എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി  സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് രാജി സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച് ബി.ജെ.പിയില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ നഖ്‌വിയുടെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള ഏര മന്ത്രിയാണ് ഇദ്ദേഹം ജെ.ഡി.യുവിന്റെ കേന്ദ്രമന്ത്രി ആര്‍.സി.പി സിങും രാജിവെക്കും. ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

രണ്ട് മന്ത്രിമാരും ബുധനാഴ്ച പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം നഖ്വി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ബി.ജെ.പി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ അവരുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

ആര്‍.സി.പി സിങ്ങിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ബി.ജെ.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന സൂചനകളാണ് വന്നിരുന്നത്.

Content Highlight: Union Minority Welfare Minister Mukhtar Abbas Naqvi has resigned