| Wednesday, 7th March 2018, 10:53 pm

അര്‍ധരാത്രിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി തെലുങ്കു ദേശം പാര്‍ട്ടി; രണ്ടു കേന്ദ്രമന്ത്രിമാര്‍ നാളെ രാജി വെയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് തെലുങ്കുദേശം പാര്‍ട്ടിയുടെ (ടി.ഡി.പി) കേന്ദ്രമന്ത്രിമാര്‍ നാളെ രാജി വെയ്ക്കും.  ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുള്ള തീരുമാനം വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നീ ടി.ഡി.പി കേന്ദ്രമന്ത്രിമാരാണ് രാജി വെയ്ക്കുക.

വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞ മറ്റു കാര്യങ്ങള്‍:

* ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ല.

* അന്ധ്രയോട് ബി.ജെ.പി കാണിച്ചത് അനീതി.

* കേന്ദ്രവുമായി ഞങ്ങള്‍ എല്ലായ്‌പ്പോഴും സഹകരിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ ചന്ദ്രബാബു നായിഡു. (ചിത്രം: എ.എന്‍.ഐ)

* ഇന്ന് ബി.ജെ.പി പെരുമാറുന്നത് കോണ്‍ഗ്രസിനെ പോലെ.

* ബി.ജെ.പി അടുത്തതായി എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ നോക്കട്ടെ.

* എല്ലാ ബഹുമാനത്തോടും കൂടെയാണ് മുന്നണി വിടുന്നത്.

* ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ബി.ജെ.പി പരിഗണിച്ചില്ല.

* ആന്ധ്രയിലെ പൗരന്മാരെ മനസില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം.

* നാലുവര്‍ഷം ഞങ്ങള്‍ ക്ഷമയോടെ കാത്തിരുന്നു.

* പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ എല്ലാ തരത്തിലും ശ്രമിച്ചു.

* നന്ദിസൂചകമായും മുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന നിലയിലും പ്രധാനമന്ത്രിയെ ഞങ്ങളുടെ തീരുമാനം അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു.

* എന്നാല്‍ പ്രധാനമന്ത്രിയെ സമീപിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.

* കേന്ദബജറ്റ് ദിനം മുതല്‍ ഞങ്ങള്‍ ഈ പ്രശ്‌നം ഉന്നയിക്കുകയാണ്.

* എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായില്ല.

* ഇത് ഞങ്ങളുടെ അവകാശമാണ്. കേന്ദ്രം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല.

* ഞങ്ങളെ കേള്‍ക്കാനുള്ള “മൂഡി”ലായിരുന്നില്ല കേന്ദ്രസര്‍ക്കാര്‍.

Latest Stories

We use cookies to give you the best possible experience. Learn more