ന്യൂദല്‍ഹി: കൊറോണയെ നേരിടാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ബികനേറില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് മേഘ്‌വാള്‍.
നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന അര്‍ജുന്‍ റാമിന്റെ വാദം വിവാദമായിരുന്നു. ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Union Minister Arjun Ram Meghwal ‘Papad’ to Boost Immunity against Coronavirus Tests Positive