ഔറംഗബാദ്: പരിണാമ സിദ്ധാന്തം തെറ്റാണെന്ന പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി വിവാദത്തില്‍. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അത് തെറ്റാണെന്നും കേന്ദ്രമന്ത്രിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സത്യപാല്‍ സിംഗ് പ്രസ്താവന നടത്തിയിരിക്കുകയാണ്.
കുരങ്ങനില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പറയുന്നില്ല. ഭാരതീയ പുരാണങ്ങളിലോ വേദങ്ങളിലോ ഇക്കാര്യം പറയുന്നില്ലെന്നാണ് മന്ത്രിയുടെ വാദം.
അതുകൊണ്ടു തന്നെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നാണ് സത്യപാല്‍സിംഗ് പറഞ്ഞത്. സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കണമെന്നും മന്ത്രി പ്രസ്താവിച്ചു. ഭൂമിയില്‍ മനുഷ്യന്‍ മനുഷ്യനായി അവതരിക്കുകയായിരുന്നുവെന്നും പരിണാമങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഒരു പൊതുപൂര്‍വ്വികന്‍മാരില്‍ നിന്ന് പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ രൂപപ്പെട്ടുവെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പറയുന്നത്. എന്നാല്‍ ഭാരതീയ വേദങ്ങളില്‍ ഈ വിഷയങ്ങള്‍ പ്രതിപാദിക്കാത്തതുകൊണ്ട് ഈ സിദ്ധാന്തത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് സത്യപാല്‍ സിംഗിന്റെ വാദം.