ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രിയ്ക്ക് കൊവിഡ്
COVID-19
ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രിയ്ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th October 2020, 3:10 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ നിലവില്‍ ബോംബെ ആശുപത്രിയിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കൊറോണയെ തുരത്താന്‍ ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചത് രാംദാസ് അത്തേവാലയായിരുന്നു.


ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലാണ് കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.

കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യില്‍ ചേര്‍ന്നത് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു.

പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായല്‍ ഘോഷിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

2013ല്‍ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന് പായല്‍ ഘോഷ് ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Union minister Ramdas Athawale tests positive for Covid-19