കൊല്‍ക്കത്ത: ബംഗാളില്‍ പൗരത്വ നിയമത്തിന് അനുകൂലമായി പ്രചരണം നടത്താനെത്തിയ കേന്ദ്രമന്ത്രി ദേബശ്രീ ചൗധരിയെ തടഞ്ഞ് സ്ത്രീകളുടെ സംഘം. റായ്ഗഞ്ജ് നഗരത്തില്‍ പ്രചരണത്തിനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനം തടഞ്ഞിട്ട് ചോദ്യം ചെയ്തു
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റായ്ഗഞ്ജിലെ ഇന്ദിരാ കോളനിയില്‍ ആയിരുന്നു സംഭവം. പ്രദേശവാസികള്‍ മന്ത്രിക്കെതിരെ രംഗത്തുവരികയായിരുന്നു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. സ്ത്രീകളും മന്ത്രിയുടെ അനുയായികളും തമ്മില്‍ വാക്‌പോര് നടന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രചരണം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ മന്ത്രി തിരിച്ചു പോവുകയായിരുന്നു. ഞങ്ങളുടെ വോട്ട് കൊണ്ട് അധികാരത്തിലെത്തിയിട്ട് ഞങ്ങളുടെ പൗരത്വം തെളിയിക്കാന്‍ അവരാരാണെന്ന് സംഘത്തിലുണ്ടായിരുന്ന പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജു രാവ ചോദിച്ചു.
എന്നാല്‍ ഇന്ദിരാ കോളനിയില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി ആരോപിച്ചു. ജനങ്ങള്‍ പൗരത്വ നിയമത്തെ സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.