ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ഗംഗ ശുചീകരണ ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി.
നരേന്ദ്രമോദി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരോടും താന്‍ ഇതേ കാര്യം ആവശ്യപ്പെട്ടതായും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Dont Miss ‘ഷാനിയുടെ ചര്‍ച്ച ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്… ഇത് ചെറിയ കളിയല്ല’; അവതാരകയ്ക്കുനേരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍, ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് ആനിരാജയുടെ മറുപടി
സെപ്റ്റംബര്‍ 2014 ന് ശേഷം ക്ലീന്‍ ഗംഗ ഫണ്ടിലേക്ക് 250 കോടി എത്തിയിട്ടുണ്ട്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം സ്വീകരിച്ചിരുന്നു. ഏതാണ്ട് 1 കോടി ആളുകളെങ്കിലും ഫണ്ടിലേക്കായി തുക തന്നിട്ടുണ്ടെന്നും നിതിന്‍ ഗഡ്ഗരി പറയുന്നു.
“”300 രൂപയും 500 രൂപയും 1000 രൂപയും മുതലുള്ള തുക ആളുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും തരാന്‍ കഴിയുന്ന തുക എത്രയാണോ അതാണ് നല്‍കിപ്പോന്നത്. അത് മാത്രം പോര. സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നവര്‍. അതില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും എല്ലാവരും ഉള്‍പ്പെടെ. അവരുടെ ഒരു മാസത്തെ ശമ്പളമാണ് ഫണ്ടിലേക്ക് ആവശ്യപ്പെടുന്നത്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗംഗ ശൂദ്ധീകരണ ഫണ്ടിലേക്ക് നല്‍കുന്ന തുകയ്ക്ക് 100 ശതമാനം നികുതി ഇളവ് നല്‍കിയിട്ടുണ്ട്”- നിതിന്‍ ഗഡ്ഗരി പറയുന്നു.
ഗംഗാ നദിയുടെ ഉപരിതലം വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത് മുതല്‍ നദീതീരത്ത് വൈദ്യുതി ശ്മശാനം നിര്‍മിക്കുന്നത് വരെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗംഗാതീരത്തെ ജൈവവൈവിദ്ധ്യം പരിരക്ഷിക്കല്‍, ഗംഗയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് പരിസ്ഥിതി സൗഹൃദ ജീവനോപാധികള്‍ ഒരുക്കല്‍, ജൈവ ടോയ്‌ലെറ്റുകളുടെ നിര്‍മാണം എന്നിവയും പദ്ധതികളില്‍പെടും.
പ്രതിദിനം ആയിരം ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്നതടക്കമുള്ള നിലവിലെ പദ്ധതികള്‍ക്ക് ഗംഗയുടെ തീരത്തെ 50 നഗരങ്ങളാണ് ഗുണഭോക്താക്കളായുള്ളത്.