ന്യൂദല്‍ഹി: മലിനീകരണം തടയുന്നതിന് കേന്ദ്ര ഗതാഗത മന്ത്രിയോട് പുത്തന്‍ ആശയങ്ങള്‍ തേടി സുപ്രീംകോടതി. ഇത് മന്ത്രിയോട് നിര്‍ദേശിക്കുന്നതല്ലെന്നും പുതിയ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അഭ്യര്‍ത്ഥനയാണെന്നും സുപ്രീംകോടതി പറഞ്ഞു.
‘മന്ത്രിയുടെ പക്കല്‍ ന്യൂതന ആശയങ്ങള്‍ ഉണ്ടാവും. കോടതിയില്‍ വന്ന് ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അദ്ദേഹം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന പദവിയിലാണുള്ളത്.’ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
എന്നാല്‍ ഇത് ഒരു പക്ഷെ രാഷ്ട്രീയമായി കണ്ടേക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ‘ഞങ്ങള്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയല്ല. മറിച്ച് ഇതൊരു അപേക്ഷയാണ്. അദ്ദേഹത്തിന് വരാന്‍ കഴിയുമോ എന്ന് അന്വേഷിക്കുക’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഇലക്ട്രിക് വാഹനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാര്‍ പോളിസിയില്‍ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ഹരജിക്കാരനെ പ്രതിനിധികരിക്കുന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നിര്‍ദേശം പെട്രോള്‍ ,ഡീസല്‍ കാറുകളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് ഇടാക്കണമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്നുമാണ്.
പടക്കം പൊട്ടിക്കലും പാടം കത്തിക്കലും സീസണില്‍ മാത്രം സംഭവിക്കുന്നതാണെന്നും മലിനീകരണത്തിന്റെ പ്രധാനകാരണം നാല്‍ചക്ര വാഹനങ്ങള്‍ ആണെന്നുമായിരുന്നു കോടതി നിരീക്ഷണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ