| Thursday, 6th January 2022, 8:11 pm

യോഗിയുടെ കാലത്ത് ഉത്തര്‍പ്രദേശില്‍ കണ്ടത് വെറും ട്രെയ്‌ലര്‍, സിനിമ കാണാനിരിക്കുന്നതേയുള്ളൂ: നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യോഗി സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ കണ്ടത് വെറും ട്രെയ്‌ലറാണെന്നും, യഥാര്‍ത്ഥത്തിലുള്ള സിനിമ കാണാനിരിക്കുന്നതേയുള്ളൂ എന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും പറഞ്ഞ ഗഡ്കരി കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയെയും കടന്നാക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ കുടുംബങ്ങള്‍ നിയിക്കുന്ന സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നുയാരിരുന്നു ഗഡ്കരി പറഞ്ഞത്.

‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം (സബ്കാ സാഥ് സബ്കാ വികാസ്) എന്ന ആശയത്തിലൂന്നിയാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യം പടുത്തുയര്‍ത്താനാണ് ഞങ്ങളിവിടെ ശ്രമിക്കുന്നത്. അതിനായി ജാതിയതേയും വര്‍ഗീയതയേയും ഇവിടെ നിന്നും തുടച്ചു നിക്കും,’ ഗഡ്കരി പറയുന്നു.

ജോലിചെയ്യൂ; അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് പറയേണ്ടിവരും - ഗഡ്കരി | Nithin Gadkari| Red tapismഉത്തര്‍പ്രദേശില്‍, പുതിയ ആറുവരിപ്പാതയുടെ തറക്കല്ലിട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വന്‍ വികസനപദ്ധതികളാണ് കേന്ദ്രം യു.പിയില്‍ മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

‘രാം ഗമന്‍ മാര്‍ഗ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി അയോധ്യയില്‍ നിന്നും ചിരാക്കൂട്ട് വരെയാണ് പുതിയ ആറുവരിപ്പാത. വികസനപ്രഖ്യാപനങ്ങളും വര്‍ഗീയ കാര്‍ഡും തന്നെയാണ് ഇത്തവണയും ബി.ജെ.പി ഉത്തര്‍പ്രദേശില്‍ പുറത്തെടുക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

രാമനേയും കൃഷ്ണനെയും തന്നെയാണ് ബി.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നത്. രാമക്ഷേത്രം തന്നെയാണ് തങ്ങളുടെ പ്രധാന അജണ്ട എന്ന് വ്യക്തമാക്കുന്ന പ്രചരണങ്ങളായിരുന്നു ബി.ജെ.പി നേതാക്കള്‍ നിരന്തരമായി ഉത്തര്‍പ്രദേശില്‍ നടത്തിക്കോണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ ജാതി-മത വോട്ടുബാങ്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി കാശിയില്‍ ശതകോടികളുടെ പദ്ധതിയായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്.

മതവും വിശ്വാസവും മുന്‍നിര്‍ത്തി കരുനീക്കിയാല്‍ ഇത്തവണയും യു.പി കൂടെ നില്‍ക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. അതോടൊപ്പം തന്നെ യു.പിയിലെ ഭരണം നിലനിര്‍ത്തുകയെന്നത് രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായതിനാല്‍ എന്ത് വിലകൊടുത്തും ഭരണം നിലനില്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Union Minister Nithin Gadkari says the last five years were just “trailer” and the real film will be in assembly polls

We use cookies to give you the best possible experience. Learn more