| Friday, 23rd November 2018, 4:23 pm

കേന്ദ്രമന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി; സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തില്‍ ഇടപെടരുതെന്നും ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ ഇടപെടാന്‍ കേന്ദ്രമന്ത്രിയ്ക്ക് അധികാരമില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“കേന്ദ്രമന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണ്.”

ALSO READ: ശബരിമലയില്‍ രണ്ടുദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്; യുവതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍

അധികാരത്തില്‍ വന്നാല്‍ ആനപ്പുറത്ത് ആണെന്ന തോന്നല്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സന്ദര്‍ശനത്തിനിടെ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന എസ്.പിയുടെ മന്ത്രിയോടുള്ള ചോദ്യത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയെ അപമാനിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more