| Saturday, 16th September 2017, 8:28 pm

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ സഹോദരി ഫര്‍ഹത് നഖ്‌വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. യു.പിയിലെ ചൗക്കി ചൗഹാരയില്‍ വെച്ച് തന്നെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഫര്‍ഹത് പൊലീസില്‍ പരാതി നല്‍കി.


Also Read: ‘മേക്കിങ്ങ് ഇന്ത്യ’; അഞ്ചു വയസ്സിനു താഴെയുള്ള ശിശു മരണങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വ്വേ ഫലം


പൊലീസ് സുപ്രണ്ടിന്റെ ഓഫീസിന്റെ സമീപത്തുവെച്ചായിരുന്നു സംഭവം. പൊലീസ് സൂപ്രണ്ടിനെ സന്ദര്‍ശിച്ച് മടങ്ങിവരുമ്പോഴാണ് അക്രമം ഉണ്ടായതെന്ന് ഫര്‍ഹത് പറയുന്നു.

“”ഞാന്‍ റോഡിന്റെ ഒരു വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്നൊരാള്‍ എന്റെയടുത്ത് കാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ അവരെന്നെ കാറിലേക്ക് വലിച്ച് കയറ്റാനും ശ്രമിച്ചു””, ഫര്‍ഹത് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. “എന്നാല്‍ കൂടെ ഉണ്ടായിരുന്ന സ്ത്രീകള്‍ എന്നെ സഹായിക്കാന്‍ മുന്നോട്ടു വന്നതുകൊണ്ട് ഞാന്‍ രക്ഷപ്പെടുകയായിരുന്നു.ട ഫര്‍ഹത് പറഞ്ഞു.

കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുന്നുവെന്നും ആവര്‍ ആരാണെന്നും തനിക്ക് അറിയില്ലെന്നും ഫര്‍ഹത് പറഞ്ഞു. കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘തീക്കളി ഇവിടെ വേണ്ട’; സംഘപരിവാരത്തിനു താക്കീതുമായി മമത


ഏറെ തിരക്കേറിയ സ്ഥലമായ ചൗക്കി ചൗരാഹയില്‍ ഒരു വനിതാ പൊലീസ് സ്റ്റേഷനും ഡിവിഷണല്‍ കമ്മീഷറുടെ ഓഫീസും സ്ഥിതി ചെയ്യുന്നുണ്ട്. കാറിന്റെ ഡ്രൈവര്‍ പോകും മുമ്പ് “നിന്നെ പിന്നീട് കണ്ടോളാം” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഫര്‍ഹത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജോഗീന്ദര്‍ കുമാര്‍ പറഞ്ഞു. വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുന്ന സന്നദ്ധ സംഘടന നടത്തുന്നയാളാണ് ഫര്‍ഹത്.

Latest Stories

We use cookies to give you the best possible experience. Learn more