കൊച്ചി: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഏപ്രില്‍ 15ന് മുനമ്പത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. എന്‍.ഡി.എ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു മുനമ്പത്ത് എത്തുന്നത്.
വഖഫ് ഭേദഗതി ബില്ലിലൂടെ എന്‍.ഡി.എ ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് കേന്ദ്രമന്ത്രി മുനമ്പത്ത് എത്തുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അഭിനന്ദന്‍ സഭ മുനമ്പത്ത് വെച്ചല്ല നടക്കുന്നത്.
പക്ഷെ മുനമ്പം സമര സമിതിയുടെ പരിപൂര്‍ണ പിന്തുണ പരിപാടിക്കുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.
വഖഫ് നിയമ ഭേദഗതി മുനമ്പത്തിന് വലിയ ആശ്വാസമാണ് നല്‍കുകയെന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമത്തിന് മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Content Highlight: Union Minister Kiren Rijiju to visit Munambam on April 15