മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും തര്‍ക്കമൊഴിയാതെ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും.
കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകളുടെ കുറവ് ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണ്‍ വഴി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് പിന്നാലെയാണ് കേന്ദ്രവും സര്‍ക്കാരും തമ്മില്‍ വീണ്ടും തര്‍ക്കത്തിന് വഴിയൊരുങ്ങിയത്.
ഓക്‌സിജന്‍ സിലണ്ടറുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതിന് രണ്ട് ദിവത്തിന് ശേഷമാണ് ഫോണ്‍ വഴി ബന്ധപ്പെടാനുള്ള ശ്രമം ഉദ്ദവ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കൊവിഡ് സാഹചര്യം മുതലെടുത്ത് ഉദ്ദവ് താക്കറെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത്.
ഇതിനോടകം തന്നെ ഓക്‌സിജന്‍ സിലണ്ടുറകള്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ടെന്നും ഗോയല്‍ പറഞ്ഞു.
”ഇന്ത്യയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ലഭിച്ചത് മഹാരാഷ്ട്രയിലാണ്. കേന്ദ്രം ദിവസേന വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി മോദി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. ഉദ്ദവ് താക്കറെ കളിക്കുന്ന നിസ്സാര രാഷ്ട്രീയം കണ്ട് ഖേദിക്കുന്നു,,”ഗോയല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്. ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക