| Wednesday, 27th September 2017, 11:35 am

'റോഹിങ്ക്യകളെ അനുകൂലിച്ചാല്‍ ബി.ജെ.പി എം.പിയായാലും ഞങ്ങള്‍ രാജ്യദ്രോഹിയാക്കും' വരുണ്‍ഗാന്ധി രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍. വരുണിന്റെ അഭിപ്രായം രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹന്‍സ്‌രാജ് പറഞ്ഞു.


Also Read: അച്ഛേ ദിന്‍ രാഹുലിനോ?’; രണ്ടു മാസത്തിനുള്ളില്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സ്; മോദിയുടേതല്ല ഇത് രാഹുല്‍ പ്രഭാവം


കഴിഞ്ഞദിവസം ഹിന്ദി ദിനപത്രമായ “നവഭാരത് ടൈംസില്‍” എഴുതിയ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ റോഹിങ്ക്യ വിരുദ്ധ നിലപാടിനെതിരെ വരുണ്‍ ഗാന്ധി നിലപാട് സ്വീകരിച്ചത്. മ്യാന്മറില്‍ നിന്ന് പുറത്താക്കപ്പെട്ട റോഹിങ്ക്യകള്‍ക്ക ഇന്ത്യ അഭയം നല്‍കണമെന്നും ഇതിനായി പ്രത്യേക നയം രൂപീകരിക്കണം എന്നുമായിരുന്നു വരുണ്‍ ലേഖനത്തിലൂടെ ആവശ്യപ്പെട്ടത്.

വിദേശ നയത്തിന്റെയും ആഭ്യന്തര രാഷ്ട്രീയത്തിന്റെയും ഇരകളാണ് റോഹിങ്ക്യകളെന്ന് ലേഖനത്തിലൂടെ വാദിക്കുന്ന വരുണ്‍ അഭയാര്‍ത്ഥികളെ എന്നും സഹായിച്ചിട്ടുള്ള മഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടെതെന്നും ഇന്ത്യകൂടി ഭാഗമായ സാര്‍ക്ക് ടെററിസം 17 ാം വകുപ്പ് പ്രകാരം വിശ്വാസങ്ങളുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരെ രാജ്യം നാടുകടത്താന്‍ പാടില്ലെന്നും പറഞ്ഞിരുന്നു.


Dont Miss: ദളിത് ആചാര്യന്‍മാരെ കാര്‍മ്മികരാക്കി മഹായാഗം സംഘടിപ്പിച്ച പൂജാരിയ്ക്കുനേരെ വധശ്രമം


എന്നാല്‍ വരുണിനെ ദേശവിരുദ്ധനായി ചിത്രീകരിച്ച് രംഗത്തെത്തിയ ഹന്‍സ്രാജ് അഹിര്‍ രാജ്യതാത്പര്യം ഉള്ളിലുള്ള ആര്‍ക്കും ഇത്തരം പ്രസ്താവനകള്‍ നടത്താനാവില്ലെന്ന് വിമര്‍ശിക്കുകയായിരുന്നു. വിഷയത്തില്‍ മോദി സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് റോഹിങ്ക്യകളെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more