കൊല്‍ക്കത്ത: ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയുടെ സഹോദരന് നേരെ ആക്രമണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സൗമേന്തുവിനെ ആക്രമിച്ച് നിരാശ തീര്‍ക്കുകയാണ് മമതയെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.
‘സൗമേന്തുവിന് നേരെ ആക്രമണം നടത്തി തന്റെ നിരാശ തീര്‍ക്കുകയാണ് മമത. ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്റെ പാതയാണ് മമത പിന്തുടരുന്നത്. തന്റെ എതിരാളികളെ ജീവനോടെ വെറുതെവിടാന്‍ മമത ആഗ്രഹിക്കുന്നില്ല. മെയ് 2ന് ഈ ഭീകരകാലഘട്ടം അവസാനിക്കുമെന്ന് ഉറപ്പാണ്’, ഗിരിരാജ് സിംഗ് പറഞ്ഞു.
ശനിയാഴ്ചയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയുടെ സഹോദരന് നേരെ ആക്രമണം നടന്നതായി ബി.ജെ.പി ആരോപിച്ചത്. ബംഗാളില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ആരോപണം.
ഈസ്റ്റ് മിഡ്നാപൂരില്‍ നിന്ന് സോമേന്തു അധികാരിയുടെ കാറിന് നേരെ ആക്രമണം നടന്നെന്നും ഡ്രൈവറെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.
അതേസമയം, സാല്‍ബോണി നിയോജകമണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Union Minister Giriraj Singh Slams Mamatha Banerjee