| Sunday, 1st July 2018, 8:32 am

എന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരല്ല; ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു സത്യപാലിന്റെ പ്രസ്താവന.

” ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റായ ഒന്നാണ്. എന്റെ മുന്‍ഗാമികള്‍ കുരങ്ങന്‍മാരായിരുന്നില്ല.”

താനൊരു ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നെന്നും രസതന്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ അഭിപ്രായം ശരിയായിരുന്നുവെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: സന്തോഷിനെ കേരളത്തിന്റെ ചുമതലകളില്‍ നിന്ന് മാറ്റണം; ബി.ജെ.പിയ്ക്ക് ആര്‍.എസ്.എസിന്റെ മുന്നറിയിപ്പ്

” പലരും എന്റെ അഭിപ്രായങ്ങളെ എതിര്‍ത്തു സംസാരിക്കുന്നു. ചിലര്‍ യോജിക്കുന്നു. മാധ്യമങ്ങളുടെ പിന്തുണയില്ല. ഇന്നല്ലെങ്കില്‍ നാളെ, അതുമല്ലെങ്കില്‍ 10-20 വര്‍ഷം കഴിഞ്ഞ് ഞാന്‍ പറഞ്ഞത് ശരിയായിരുന്നെന്ന് നിങ്ങള്‍ക്ക് മനസിലാകും.”

പരിണാമസിദ്ധാന്തം തെറ്റാണെന്ന വാദവുമായി നേരത്തെയും സത്യപാല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ സമൂലമാറ്റം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പശ്ചാത്യവിദ്യാഭ്യസത്തെയാണ് രാജ്യം ഇപ്പോഴും ആശ്രയിക്കുന്നതെന്നും ഇതിന് മാറ്റം വേണമെന്നും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more