| Tuesday, 30th March 2021, 8:25 am

ബി.ജെ.പി ഓഫീസിനുള്ളില്‍ യുവാവിനെ തല്ലിച്ചതച്ച് കേന്ദ്രമന്ത്രി; വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു.

കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിനകത്തുവെച്ച് യുവാവിനെ മര്‍ദ്ദിക്കുന്ന
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബാബുലിനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നത്.

ടിവി ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനും ബൈറ്റുകള്‍ നല്‍കുന്നതിനും പകരം പ്രചാരണം ആരംഭിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട യുവാവിനെ അടിയ്ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തല്ലാന്‍ പോകുന്നതുപോലെ കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാബുല്‍ പറയുന്നത്.

ബാബുല്‍ ആരെയും അടിക്കാനോ ശാരീരികമായി ഉപദ്രവിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നാ
ണ് സംഭവത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Union Minister Babul Supriyo creates controversy after ‘slapping’ man in BJP office

We use cookies to give you the best possible experience. Learn more