ബിലാസ്പൂര്‍: കോണ്‍ഗ്രസ് വികസന വിരുദ്ധരെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. തോല്‍ക്കാന്‍ പോവുകയാണെന്ന് തോന്നുമ്പോഴാണ് കോണ്‍ഗ്രസ് ജാതി സെന്‍സസും പ്രാദേശിക വാദവും ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിലെ ഘടകക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനത്തില്‍ ഏകോപനമില്ലെന്നും അങ്ങനെയുള്ളവര്‍ ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭ്യമാക്കുമെന്നും താക്കൂര്‍ പറഞ്ഞു. ഹിമാചര്‍ പ്രദേശില്‍ വെച്ച് വികാസ് ഭാരത് സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കവേയാണ് അനുരാഗ് താക്കൂര്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിനൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ പറ്റിയും അനുരാഗ് താക്കൂര്‍ സംസാരിച്ചു. മോദിയുടെ പ്രവര്‍ത്തനത്താല്‍ 2047 ഓടെ ഇന്ത്യ വികസിത രാജ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇതാദ്യമായാണ് പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ രാജ്യത്തെ ഏല്ലാവരുടെയും വീട്ടുപടിക്കല്‍ എത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയത്താല്‍ 2047 ആവുമ്പോള്‍ ഇന്ത്യ ഒരു വികസിത രാജ്യമാവും. സംസ്ഥാനത്തെ വിവിധ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ യാത്രയിലൂടെ പല സംസ്ഥാനങ്ങളിലുള്ള ലക്ഷകണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിച്ചു. പദ്ധതികളെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് ലഭിക്കുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.
Content Highlight: Union Minister Anurag Thakur says Congress is against development