ഇവരില്‍ 49 ശതമാനം പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുട്ടികളാണ്. മറ്റ് പിന്നോക്ക വിഭാഗക്കാരില്‍ പെട്ട കുട്ടികള്‍ 39 ശതമാനവുമാണ്. അതായത്
വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം പാര്‍ശ്വവല്‍കരിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളിലെ ലഭിക്കാത്തവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
സ്‌കൂളില്‍ പോവാത്ത കുട്ടികളില്‍ 77 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അതിനുമുപരി 15.57 ലക്ഷം മുസ്‌ലീം കുട്ടികളും സ്‌കൂളില്‍ പോകാത്തവരാണ്. ഇവരില്‍ 25 ശതമാനം പേര്‍ ഒട്ടും സ്‌കൂളില്‍ പോവാത്തവരാണ്. സ്‌കൂളില്‍ പോകുന്ന 20.4 കോടി കുട്ടികളില്‍ 3 ശതമാനം പേരും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നവരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.
ദല്‍ഹിയില്‍ കുട്ടികള്‍ പഠനം നിര്‍ത്തി തൊഴിലാളികളായി ജോലി ചെയ്യുമ്പോഴും അവരുടെ ഹാജര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നുണ്ടെന്ന പഠനങ്ങളുണ്ട് അങ്ങനെ വരുമ്പോള്‍ ഈ കണക്കുകള്‍ കൃത്യമായിക്കൊള്ളണമെന്നില്ലെന്നും ബച്പന്‍ ബച്ചാവോ ആന്തോളനിലെ വിക്റ്റിം അസിസ്റ്റന്‍സ് ആന്റ് കാമ്പയിന്‍ ഡയറക്ടര്‍ രാകേഷ് സെങ്കര്‍ പറയുന്നു.
തങ്ങളുടെ ദിവസ വരുമാനത്തില്‍ കുറവ് വരുന്നതിനാല്‍ പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങള്‍ പലപ്പോഴും കുട്ടികളെ സ്‌കൂളിലയക്കാന്‍ മടിക്കുകയാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. അതായത് ആനുകൂല്യങ്ങളോടു കൂടിയുള്ള വിദ്യാഭ്യാസം ഉണ്ടായിട്ടും കുട്ടികളെ സ്‌കൂളിലയക്കുന്നത് വരുമാനനഷ്ടം ഉണ്ടാക്കുമെന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ഇത് വിദ്യാഭ്യാസം പ്രചരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടസമാവുകയാണ്.
അതേസമയം ലിംഗപരമായുള്ള വ്യത്യാസങ്ങളും ഇതില്‍ നിലനില്‍ക്കുന്നുണ്ട്. സ്‌കൂളില്‍ പോകാത്ത കുട്ടികളില്‍ 48 ശതമാനം പെണ്‍കുട്ടികളാണ്. സ്‌കൂളില്‍ പോകാത്ത ആണ്‍കുട്ടികളേക്കാള്‍ കുറവാണ് പെണ്‍കുട്ടികള്‍ എന്ന് ഇത് കാണിക്കുന്നു.
അതേസമയം പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് സ്തുത്യര്‍ഹമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് 2015 ലെ യുനെസ്‌കോ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂളിന് പുറത്തുള്ള 17 ലക്ഷം കുട്ടികളാണ് രാജ്യത്തുള്ളതെന്ന 2012ല്‍ ഇന്ത്യ നല്‍കിയ കണക്ക് അടിസ്ഥാനമാക്കിയായിരുന്നു ഈ നിരീക്ഷണം.
എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയേയും യുനെസ്‌കോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, കെനിയ, നിഗെര്‍, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, സൗത്ത് സുഡാന്‍, താന്‍സാനിയ എന്നീ രാജ്യങ്ങളില്‍ ഏകദേശം ഒരു ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുണ്ടെന്ന് യുനെസ്‌കോ നിരീക്ഷിക്കുന്നു.