| Thursday, 10th October 2024, 10:11 pm

കുന്ദംകുളത്തെ കാവിക്കോട്ട തകര്‍ത്ത് എസ്.എഫ്.ഐ, ക്രിസ്ത്യന്‍ കോളേജ് തിരിച്ചുപിടിച്ച് യു.ഡി.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലേക്കുള്ള യൂണിയന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അവകാശവാദങ്ങളുമായി ഇരുവിഭാഗവും. ഏറ്റവും ഒടുവില്‍ വരുന്ന ഫലങ്ങള്‍ പ്രകാരം തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഭൂരിപക്ഷം കോളേജുകളില്‍ എസ്.എഫ്.ഐയും വയനാട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം കോളേജുകളിലും യു.ഡി.എസ്.എഫുമാണ് വിജയിച്ചത്.

തൃശൂര്‍ കുന്ദംകുളം വിവേകാന്ദ കോളേജില്‍ 22 വര്‍ഷത്തെ എ.ബി.വി.പി ഭരണത്തിന് അന്ത്യം കുറിച്ച് എസ്.എഫ്.ഐ വിജയിച്ചതും കോഴിക്കോട് മലബാര്‍ ക്രിസത്യന്‍ കോളേജില്‍ 25 വര്‍ഷത്തിലേറെയായി തുടരുന്ന എസ്.എഫ്.ഐ ഭരണത്തിന് അന്ത്യമിട്ട് യു.ഡി.എസ്.എഫ് വിജയിച്ചതുമാണ് ശ്രദ്ധേയമായ ഫലങ്ങള്‍.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിലവിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണെ പരാജയപ്പെടുത്തിക്കൊണ്ട് എസ്.എഫ്.ഐയിലെ അഗ്നി ആഷിക് ജയിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് വിക്ടോറിയ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒരു എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ജയിക്കുന്നത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് യു.ഡി.എസ്.എഫില്‍ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചപ്പോള്‍ വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജും പൊന്നാനി എം.ഇ.എസ്. കോളേജും പതിറ്റാണ്ടുകള്‍ക്ക് ശേഷം എസ്.എഫ്.ഐക്ക് നഷ്ടമായി.

നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകുകയും പിന്നീട് കോടതി ഉത്തരവ് പ്രകാരം യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും ചെയ്ത മഞ്ചേരി എന്‍.എസ്.എസ്. കോളേജും എസ്.എഫ്.ഐ തിരിച്ചു പിടിച്ചു.

22 വര്‍ഷത്തിന് ശേഷം കോഴിക്കോട് കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലും ആറ് വര്‍ഷത്തിന് ശേഷം കല്‍പറ്റ ഗവണ്‍മെന്റ് കോളേജിലും യു.ഡി.എസ്.എഫ് ഭരണത്തിലെത്തി. പാലക്കാട് ജില്ലയില്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ ഭരണം പിടിച്ചപ്പോള്‍ തൃത്താല ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ച് വിജയിച്ചു.

മലപ്പുറം ജില്ലയിലെ മലപ്പുറം ഗവണ്‍മെന്റ് കോളേജ്, മലപ്പുറം ഗവണ്‍മെന്റ് വിമണ്‍സ് കോളേജ്, കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ്, തിരൂര്‍ തുഞ്ചന്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് നേതൃത്വത്തിലുള്ള യൂണിയന്‍ അധികാരത്തിലെത്തിയപ്പോള്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ്, താനൂര്‍, മങ്കട ഗവണ്‍മെന്റ് കോളേജുകള്‍ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐക്കും യൂണിയന്‍ പങ്കാളിത്തം ഉറപ്പിക്കാനായി.

വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, ഓറിയന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ വിജയിച്ചപ്പോള്‍ പുല്‍പ്പള്ളി ജയശ്രീ കോളേജ്  യു.ഡി.എസ്.എഫും വിജയിച്ചു.

എസ്.എഫ്.ഐ വിജയിച്ചതും എസ്.എഫ്.ഐക്ക് യൂണിയന്‍ പങ്കാളിത്തമുള്ളതുമായ കോളേജുകള്‍

ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
മൊകേരി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
വടകര എസ്.എന്‍. കോളേജ്, കോഴിക്കോട്
കൊയിലാണ്ടി എസ്.എന്‍. കോളേജ്, കോഴിക്കോട്
വടകര കടത്തനാട് കോളേജ്, കോഴിക്കോട്
കൊയിലാണ്ടി കെ.എ.എസ് കോളേജ്, കോഴിക്കോട്
ചേളന്നൂര്‍ എസ്.എന്‍. കോളേജ്, കോഴിക്കോട്
ചേളന്നൂര്‍ എസ്.എന്‍.ജി.സി.എ.എസ് കോളേജ്, കോഴിക്കോട്

നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
മങ്കട ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി. കോളേജ്, മലപ്പുറം
മഞ്ചേരി എന്‍.എസ്.എസ്. കോളേജ്, മലപ്പുറം
കുറ്റിപ്പുറം കെ.എം.സി.ടി. ലോകോളേജ്, മലപ്പുറം
മൂത്തേടം ഫാത്തിമ കോളേജ്, മലപ്പുറം
താനൂര്‍ ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളേജ്,മലപ്പുറം
മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ്, മലപ്പുറം
മരവട്ടം ഗ്രേസ് വാലി കോളേജ്, മലപ്പുറം
ദേവകിയമ്മ ബി.എഡ്.കോളേജ്, മലപ്പുറം
മഞ്ചേരി സഹകരണ കോളേജ്, മലപ്പുറം

ഗവണ്‍മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്
യൂണിവേഴ്‌സല്‍ കോളേജ് മണ്ണാര്‍ക്കാട്, പാലക്കാട്
സംസ്‌കൃത കോളേജ് പട്ടാമ്പി, പാലക്കാട്

ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍, തൃശൂര്‍
കേരളവര്‍മ കോളേജ്, തൃശൂര്‍
വിവേകാനന്ദ കോളേജ് കുന്ദംകുളം, തൃശൂര്‍

യു.ഡി.എസ്.എഫ് വിജയിച്ചതും യൂണിയന്‍ പങ്കാളിത്തമുള്ളതുമായ കോളേജുകള്‍

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്, വയനാട്
കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ്, വയനാട്
പുല്‍പ്പള്ളി ജയശ്രീ കോളേജ്, വയനാട്

മദര്‍ കോളേജ്, തൃശൂര്‍
പാവറട്ടി സെന്റ് ജൊസെഫ് കോളേജ്, തൃശൂര്‍

ആസ്പയര്‍ കോളേജ്, പാലക്കാട്
തൃത്താല ഗവണ്‍മെന്റ് കോളേജ്, പാലക്കാട്

ചെത്തുക്കടവ് എസ്.എന്‍.ഇ.എസ് കോളേജ്, കോഴിക്കോട്
ബാലുശ്ശേരി ശ്രീ ഗോകുലം കോളേജ്, കോഴിക്കോട്
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
കൊടുവള്ളി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്
നാദാപുരം ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട്

പൊന്നാനി എം.ഇ.എസ് കോളേജ്, മലപ്പുറം
ഐ.എച്ച്.ആര്‍.ഡി. കോളേജ് വാഴക്കാട്, മലപ്പുറം
കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
മലപ്പുറം ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
തുഞ്ചന്‍ ഗവണ്‍മെന്റ് കോളേജ്, മലപ്പുറം
മലപ്പുറം ഗവണ്‍മെന്റ് വുമണ്‍സ് കോളേജ്, മലപ്പുറം
മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, മലപ്പുറം

(ലിസ്റ്റ് അപൂര്‍ണമാണ്)

CONTENT HIGHLIGTS: Union election results for colleges under Calicut University

We use cookies to give you the best possible experience. Learn more