വനിത ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
national news
വനിത ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 10:26 pm

ന്യൂദല്‍ഹി: വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ അടുത്ത ദിവസം ലോക്‌സഭയില്‍ അതരിപ്പിച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. യു.പി.എ ഭരണകാലത്ത് 2010 മാര്‍ച്ച് 9നാണ് വലിയ എതിര്‍പ്പുകള്‍ മറി കടന്ന് ബില്‍ രാജ്യസഭ പാസാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച നീക്കങ്ങളൊന്നുമുണ്ടായിരുന്നില്ല.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബില്‍ ഇപ്പോള്‍ ലോക്‌സഭിലേക്ക് എത്തുന്നത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പുവരുത്തുന്നതാണ് ബില്‍. യു.പി.എ സര്‍ക്കാറാണ് ഈ ബില്‍ കൊണ്ടുവന്നത്. നരേന്ദ്രമോദിയുടെ പ്രകടന പത്രികയിലും ഈ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മോദി സര്‍ക്കാറിന്റെ കാലത്തൊന്നും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് കേന്ദ്ര മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

നേരത്തെ രാജ്യസഭയില്‍ പാസാക്കിയതിന് ശേഷം വിവിധ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകളോ നടപടികളോ പിന്നീട് സംഭവിക്കാതിരുന്നത്. ജെ.ഡി.യു, എസ്.പി തുടങ്ങിയ പാര്‍ട്ടികളായിരുന്നു അക്കാലത്ത് ബില്ലിനെ എതിര്‍ത്തിരുന്നത്.

നിലവില്‍ ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷം എന്‍.ഡി.എക്ക് ഉള്ളതിനാലും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ബില്ലിനോട് എതിര്‍പ്പില്ലാത്തതിനാലും അനായാസം ഈ ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുക്കാനാകും.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബില്‍ ഇപ്പോള്‍ ലോക്‌സഭയിലേക്ക് എത്തുന്നത്. പാര്‍ലമെന്റിലും നിയമസഭകളിലും യു.പി.എ സര്‍ക്കാറാണ് ഈ ബില്‍ കൊണ്ടുവന്നത്. നരേന്ദ്രമോദിയുടെ പ്രകടന പത്രികയിലും ഈ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മോദി സര്‍ക്കാറിന്റെ കാലത്തൊന്നും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് കേന്ദ്ര മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

നേരത്തെ രാജ്യസഭയില്‍ പാസാക്കിയതിന് ശേഷം വിവിധ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകളോ നടപടികളോ പിന്നീട് സംഭവിക്കാതിരുന്നത്.

content highlights: Union Cabinet approves Women’s Bill