ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആണ് ഇടക്കാലബജറ്റ് അവതരിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കിയെന്ന് പറഞ്ഞു കൊണ്ടാണ് ബജറ്റ് അവതരണം തുടങ്ങിയത്.
സുസ്ഥിര, അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോദി സര്‍ക്കാരിനു സാധിച്ചെന്നും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നും ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
98 % ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കിയെന്നും വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നും പ്രസംഗത്തില്‍ അവകാശപ്പെട്ടു.
#BudgetWithNDTV | “Rs 6,000 per year as direct income support for 12 crore farmer families”, says Minister Piyush Goyal in #Budget2019 speech
Follow LIVE updates: https://t.co/X9hqhHCaPR
Watch LIVE now on https://t.co/Fbzw6mR9Q5 and NDTV 24×7 pic.twitter.com/aLzCTMMBq1— NDTV (@ndtv) February 1, 2019
ഏഴുവര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. സമ്പദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി. 2022 ല്‍ രാജ്യം സമഗ്രപുരോഗതി കൈവരിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. പ്രസംഗത്തിനിനിടെ മോദിയടക്കമുള്ള ഭരണപക്ഷാംഗങ്ങള്‍ ഡസ്‌കിലടിച്ച് പിന്തുണ നല്‍കി.
“കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവന്നു. നമ്മുടെ ജി.ഡി.പി എതൊരു സാമ്പത്തിക ശക്തിയേക്കാളും വലുത്. ഗ്രാം സദക് യോജനയുടെ കീഴില്‍ ഗ്രാമീണ റോഡുകള്‍ക്കായി 19,000 കോടി അനുവദിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് കീഴില്‍ 1.53 കോടി വീടുകള്‍ നിര്‍മ്മിച്ചു. 143 കോടി രൂപയുടെ വൈദ്യുതി ബള്‍ബുകള്‍ നല്‍കി” പിയൂഷ് ഗോയല്‍ പറഞ്ഞു.
#WATCH Finance Minister Piyush Goyal arrives at the Parliament with the #Budget briefcase. He will present the interim #Budget 2019-20 at 11 am #Budget2019 pic.twitter.com/4sCsHZUCBI
— ANI (@ANI) February 1, 2019