ന്യൂദല്‍ഹി: ശനിയാഴ്ച അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷം 420 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ നിലവിലുള്ള തുകയില്‍ നിന്നും 120 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
വകയിരുത്തിയത് 540 കോടിരൂപയാണെങ്കിലും 600 കോടിരൂപയെങ്കിലും എസ്പിജി സുരക്ഷയ്ക്ക് നല്‍കേണ്ടി വരും. 3000 പേരുള്ള പ്രത്യേക സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിയ്ക്കും ശേഷമുള്ള സുരക്ഷ പരിഗണിച്ചാണ് കൂടുതല്‍ തുക വകയിരുത്താന്‍ തീരുമാനമായത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും എസ്.പി.ജി സുരക്ഷ വെട്ടിക്കുറച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് നേതാക്കളുടെ സുരക്ഷ കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ബജറ്റില്‍ വന്‍തുക വകയിരുത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധി കുടുംബത്തിന് നല്‍കി വന്നിരുന്ന ഇസഡ് പ്ലസ് സുരക്ഷ സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, വിപി സിംഗ്, എന്നിവരുടെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു.