ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. 2.5 ലക്ഷമായിരുന്നടുത്തു നിന്നാണ് ഇരട്ടിയാക്കിയിരിക്കുന്നത്.
ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സി പ്രകാരമുള്ള ഇളവ് ഒന്നര രൂപയില്‍ തുടരും. ഇതോടെ ആറരലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. അതേസമയം ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല.
നോട്ടു നിരോധനം ഖജനാവിലേക്ക് 1.3 കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തില്‍ ഗോയല്‍ വ്യക്തമാക്കി.
ഇന്‍കം ടാസ്‌ക് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ലളിതമാക്കിയെന്നും 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുമെന്നും ഗോയല്‍ പറഞ്ഞു.