| Wednesday, 1st February 2017, 11:26 am

ബജറ്റ് അവതരണം തുടങ്ങി :2018 ഓടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യൂതീകരിക്കും : 10 ലക്ഷം കോടി രൂപ വരെ കാര്‍ഷിക വായ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇ. അഹമ്മദ് എം.പിയുടെ നിര്യാണം അവഗണിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജെയ്റ്റിലയെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ക്ഷണിക്കുകയായിരുന്നു. ബജറ്റ് നാളെ അവതരിപ്പിക്കാമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇ.അഹമ്മദിനോടുള്ള ആദരസൂചകമായി സഭ നാളെ ചേരില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷവും കേരളകോണ്‍ഗ്രസ് അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ജയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചത്.

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും വളര്‍ച്ചാ നിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ധീരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം സംശുദ്ധ സമ്പദ്വ്യവസ്ഥ വിഭാവനം ചെയ്തു.

പതിറ്റാണ്ടുകളായി നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടത്തിയ കരുത്തുറ്റ തീരുമാനമായിരുന്നു നോട്ട് നിരോധം. നോട്ട് നിരോധം രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാക്കും. നോട്ട് നിരോധനത്തെ പിന്തുണച്ചതിന് നന്ദിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സമ്പദ് വ്യവ്യസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിച്ചു. പോയ വര്‍ഷം ആഗോള വളര്‍ച്ചക്കൊപ്പം കുതിക്കാന്‍ ഇന്ത്യക്കായി. പൊതുജനങ്ങളുടെ പണത്തിന്റെ വിശ്വസ്തമായ സൂക്ഷിപ്പുകാരായി സര്‍ക്കാര്‍ മാറി. ജനങ്ങളുടെ ശക്തമായ പിന്തുണക്ക് നന്ദി

റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പെടുത്തിയത് ചരിത്രതീരുമാനം. വികസനത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും നേട്ടം കൊയ്യാന്‍ യുവാക്കള്‍ക്ക് ശക്തി പകരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സാമൂഹിക സുരക്ഷയ്ക്കും ആരോഗ്യ മേഖലയ്ക്കും മുന്‍ഗണന നല്‍കും. ജനങ്ങളുടെ പ്രതീക്ഷ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്.

ജി.എസ്.ടി ബില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകും. നോട്ട് പരിഷ്‌കരണവും ജി.എസ്.ടിയും വന്‍ മാറ്റങ്ങള്‍ വരുത്തും

പലിശ നിരക്കുകള്‍ കുറയുമെന്ന് സൂചന. ഗ്രാമീണ മേഖലകള്‍ക്ക് കൂടുതല്‍ പണം നല്‍കും. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, അടിസ്ഥാന വികസനം എന്നിവയില്‍ ഊന്നല്‍ നല്‍കും.

കര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും .കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും. ജലസേചന പദ്ധതിക്ക് നബാര്‍ഡിന്റെ ഫണ്ട് നല്‍കും. ദീര്‍ഘകാല ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ജലസേചനത്തിന് 5000 കോടി അനുവദിച്ചു. കര്‍ഷകരുടെ സമ്പാദ്യം ഇരട്ടിയാക്കുക ലക്ഷ്യം. കാര്‍ഷിക മേഖലക്ക് 10 ലക്ഷം കോടി രൂപ അനുവദിക്കും.
കാര്‍ഷിക നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപ വായ്പ ലഭ്യമാക്കും. നബാര്‍ഡ് മൈക്രോ ഇറിഗേഷന്‍ ഫണ്ട് നല്‍കും. നോട്ട് പിന്‍വലിക്കല്‍ അടുത്ത സാമ്പത്തികവര്‍ഷം പ്രശ്നമാകില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കും.
ഡയറി വികസനത്തിന് 8000 കോടി. ഗ്രാമീണമേഖലക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കും. 50000 ഗ്രാമങ്ങളെ ദാരിദ്ര്യവിമുക്തമാക്കും.  ഗ്രാമീണ വൈദ്യുതീകരണം 2018 ഓടെ പൂര്‍ത്തിയാവും .ക്ഷീരകര്‍ഷകര്‍ക്ക് 2000 കോടിയുടെ പദ്ധതി നടപ്പാക്കും.

ദിനംപ്രതി 133 കിലോ മീറ്റര്‍ റോഡുകള്‍ പണിയുന്നു. കോണ്‍ട്രാക്ട് ഫാമിങ്ങിന് പുതിയ നിയമം കൊണ്ടുവരും. തൊഴിലുറപ്പ് വിഹിതം 48,000 കോടി രൂപയാക്കും. ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തും.

ഗ്രാമീണ വൈദ്യുതീകരണം 2018 ഓടെ പൂര്‍ത്തിയാവും. 2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും. എം.എന്‍.ആര്‍.ഇ.ജി. പദ്ധതികള്‍ കൂടുതല്‍ സഹായം നല്‍കും. 48,000 കോടി രൂപയാണ് എം.എന്‍.ആര്‍.ഇ.ജിക്ക് നല്‍കുക.

ഭവനവായ്പാ തിരിച്ചടവ് കാലാവധി 20 വര്‍ഷമാക്കി. 100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സമിതി. സ്വച്ഛ് ഭാരത് മിഷന്റെ കാര്യക്ഷമത 66 ശതമാനമായി വര്‍ധിച്ചു. പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം. സമ്പൂര്‍ണ ഗ്രാമീണ വൈദ്യുതീകരണം ലക്ഷ്യത്തോട് അടുക്കുന്നു. 100 ഇന്ത്യ ഇന്‍ര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. ദീനദയാല്‍ യോജനയ്ക്ക് 4500 കോടി അനുവദിക്കും.

കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും.രാജ്യത്തുടനീളം 100 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങും. പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സിക്ക് നിര്‍ദേശം ന്ല്‍കും.

ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കും. 2020 ഓടെ രാജ്യം ക്ഷയരോഗ മുക്തമാക്കും. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയും.

500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകളാക്കും. റെയില്‍ സുരക്ഷക്ക് ലക്ഷം കോടി അനുവദിച്ചു. റെയില്‍ പദ്ധതികള്‍ക്ക് 135000 കോടി നല്‍കും. റെയില്‍വേ ഐ.ആര്‍.സി.ടി.സി ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. വയോജനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കും

2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാക്കും. പുതിയ മെട്രോ റെയില്‍ നയത്തിനു രൂപം നല്‍കും. 3500 കി.മീ പുതിയ റെയില്‍ പാത കമ്മീഷന്‍ ചെയ്തു. 2017-18ല്‍ 25 റെയില്‍വെ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കും.

2019 ഓടെ എല്ലാ തീവണ്ടികളിലും ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍വെ സുരക്ഷാ ഫണ്ട്

ടൂറിസവും തീര്‍ത്ഥാടനവും ലക്ഷ്യമാക്കി പ്രത്യേക ട്രെയിനുകള്‍. റെയില്‍വേയില്‍ 1.31 ലക്ഷം കോടി രൂപ നിക്ഷേപിക്കും

പി.പി.പി മാതൃകയില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി .പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 23,000 കോടി. എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി

കൂടുതല്‍ സ്ഥലം ലഭിക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി നിയമം പരിഷ്‌കരിക്കും. ഫോറിന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ്(എഫ്.ഡി.ഐ) നടപടികള്‍ കൂടുതല്‍ ഉദാരമാക്കും.

20,000 മെഗാവാട്ട് സോളാര്‍ വൈദ്യുതിക്കായി പദ്ധതികള്‍. ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് നിര്‍ത്തലാക്കി.

ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും. ഭാരത് നെറ്റ് പദ്ധതിക്കായി 10000 കോടി രൂപ അനുവദിക്കും.

We use cookies to give you the best possible experience. Learn more