[] ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ പൊതുബജറ്റില്‍ കേരളത്തിന് എയിംസ് ലഭിച്ചില്ല. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടി അനുവദിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
എയിംസ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഭാവിയില്‍ എയിംസ് അനുവദിക്കുമെന്നും ഒരു മെഡിക്കല്‍ കോളേജിന്റെ നിലവാരം ഉയര്‍ത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ എയിംസ് സ്ഥാപിക്കുന്നത്.
നാല് ഐ.ഐ.ടികളും അഞ്ച് ഐ.ഐ.എമ്മുകളുമാണ് ബജറ്റില്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാനായി 472 ഏക്കര്‍ സ്ഥലം കേരളം ഇതിനോടകം ഏറ്റെടുത്ത് നല്‍കിയിരുന്നു. എയിംസ് മാത്യകയില്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷവര്‍ധന്‍ നേരത്തേ കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നു.