| Thursday, 1st April 2021, 2:15 pm

തന്റെ രാഷ്ട്രീയ വീക്ഷണം രൂപീകരിക്കുന്നതില്‍ എന്‍.എം പിയേഴ്സണ്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്, സണ്ണി എം. കപിക്കാടിനോട് വലിയ ആദരവ്: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ രാഷ്ട്രീയ വീക്ഷണം രൂപീകരിക്കുന്നതില്‍ എന്‍.എം പിയേഴ്‌സണ്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സുനില്‍ പി. ഇളയിടം. മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോളേജ് പഠനകാലത്ത് പിയേഴ്‌സണ്‍ മാഷായിരുന്നു അഭയം. മാഷ് അന്ന് പറവൂര്‍ ലക്ഷ്മി കോളേജ് നടത്തുകയാണ്. ഞങ്ങളുടെയൊക്കെ രാഷ്ട്രീയ-സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതില്‍ മാഷ് വഹിച്ച പങ്ക് വളരെ വലുതാണ്. മഹത്തായ പുസ്തകങ്ങള്‍ പലതും ആദ്യം കാണുന്നത് മാഷുടെ വീട്ടിലാണ്’, സുനില്‍ ഇളയിടം പറഞ്ഞു.

വ്യക്തികളുമായി തര്‍ക്കത്തിനിറങ്ങാറില്ലെന്നും മഹാഭാരതപഠനം പുറത്തിറക്കിയപ്പോള്‍ സണ്ണി എം. കപിക്കാട് ഗൗരവമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളോട് പത്ത് പന്ത്രണ്ട് പുറങ്ങളിലായി വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ വളരെയേറെ ആദരിക്കുന്ന ഒരാളാണ് സണ്ണി. അദ്ദേഹം എന്നെ എങ്ങനെ കാണുന്നു എന്നത് പ്രശ്‌നമല്ല’, സുനില്‍ പി. ഇളയിടം പറഞ്ഞു.

പുന്നശ്ശേരി നമ്പിയെക്കുറിച്ച് സാന്ദര്‍ഭികമായി പറഞ്ഞ ഒരു നിരീക്ഷണം തെറ്റിപ്പോയപ്പോള്‍ അതില്‍ പരസ്യമായി തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഭാഷകജീവിതത്തില്‍ എം.എന്‍ വിജയന്‍ മാഷ് സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പില്‍ക്കാലത്ത് ആ ശൈലി മാറിയെങ്കിലും ചിന്താരീതിയില്‍ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്നും സുനില്‍ പി. ഇളയിടം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunil P Ilayidom N.M Pearson Politcs Literature

Latest Stories

We use cookies to give you the best possible experience. Learn more