| Saturday, 14th March 2020, 7:58 am

ജോലിയില്ലാത്ത ഡോക്ടര്‍മാര്‍ 8753, എഞ്ചിനീയര്‍മാര്‍ 45,000; സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ രഹിതരായ ഡോക്ടര്‍മാരുടയും എഞ്ചിനീയര്‍മാരുടെയും എണ്ണം കൂടുന്നു. 45,913 എഞ്ചിനീയര്‍മാരും 8753 ഡോക്ടര്‍മാരും സംസ്ഥാനത്ത് തൊഴില്‍ രഹിതരാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കെ.ജെ മാക്‌സിയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. ആകെ 34.18 ലക്ഷം തൊഴില്‍ രഹിതരാണ് സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൊഴില്‍ രഹിതരായ നിയമ, എം.ബി.എ, എം.സി.എ ബിരുദധാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് മന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 29,75,814 പേരാണ് തൊഴിലിന് അര്‍ഹതയുള്ള പ്രായപരിധിയായ 18 നും 50 നും ഇടയില്‍ വരുന്നവര്‍

655 നിരക്ഷരരും പട്ടികയിലുണ്ട്. 5,18,296 പേര്‍ പട്ടികജാതി വിഭാഗത്തിലും 41,180 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തിലുമുള്ളവരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more