അതേസമയം, 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 9.3 ശതമാനമാണെന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
2018 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നു.
സ്ത്രീകള്‍ക്കിടയില്‍ ഇത് 11.6 ശതമാനമാണ്. 2018 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇത് 12.8 ശതമാനമായിരുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എന്ന് ദേശീയ സാമ്പിള്‍ സര്‍വ്വെ ഓഫീസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല.
1972-73 കാലയളവിനുശേഷം ആദ്യമായിട്ടാണ് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഇത്രയധികം ഉയരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
2013-14 മുതല്‍ക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി ലേബര്‍ ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വര്‍ഷന്തോറും രാജ്യത്ത് രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത രീതിയിലുള്ള തൊഴിലില്ലായ്മ നിരക്കിന് സാക്ഷ്യം വഹിക്കുന്നത്.