കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മ ഇരട്ടിച്ചു; രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര
national news
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മ ഇരട്ടിച്ചു; രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 3:43 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ 2018നെ അപേക്ഷിച്ച് 2019ല്‍ തൊഴിലില്ലായ്മ ഇരട്ടിയായെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ വിവരങ്ങളിലാണ് കണക്ക് വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ 2018ല്‍ ശരാശരി തൊഴിലില്ലായ്മ 5.91 ശതമാനമായിരുന്നു. എന്നാല്‍ അത് 2019ലെത്തിയപ്പോള്‍ 9.95 ശതമാനമായി വര്‍ധിച്ചു. 2011ലെ സെന്‍സസ് പ്രകാരം യുപിയില്‍ 20 കോടി ജനങ്ങളുണ്ട്. അതായത് മൊത്തം ഇന്ത്യന്‍ ജനതയുടെ 16 ശതമാനത്തേക്കാളേറെ വരുമിത്.

ദേശീയ ശരാശരിയുടെ 7.7 ശതമാനത്തേക്കാള്‍ കൂടിയ തൊഴിലില്ലായ്മയാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയുടെ നിരക്ക് ഒരു വര്‍ഷത്തില്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

2019ലെ കണക്കനുസരിച്ച് തൊഴിലില്ലായ്മയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 2018ല്‍ 3.81 ശതമാനമായിരുന്നത് 2019ല്‍ 4.87 ശതമാനമായി കൂടി.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞവര്‍ഷം 7.05 മായിരുന്നു തൊഴിലില്ലായ്മ നിരക്കെങ്കില്‍ ഈ വര്‍ഷം അത് 6.36 ശതമാനമായി കുറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ചയില്‍ സാമ്പത്തിക വിദഗ്ധര്‍ ആശങ്കയറിയിച്ചു. ഇന്ത്യയുടെ സമ്പദ്ഘടന കടുത്ത തകര്‍ച്ചയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമഹ്ണ്യന്‍ പറഞ്ഞു.