ന്യൂദല്‍ഹി: രാഷ്ട്രീയ പകപോക്കല്‍ രാജ്യത്തെ നിയമത്തേക്കാള്‍ ശക്തിപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ പൊലീസുകാരന്റെ സമീപത്തിരിന്നു കൊണ്ട് ശിവകുമാര്‍ സംസാരിക്കുന്ന വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
ഡി.കെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദല്‍ഹിയിലെ റൗസ് അവന്യു കോടതി ഉത്തരവിട്ടിരുന്നു.14 ദിവസത്തെ റിമാന്‍ഡായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 9 ദിവസത്തേക്കാണ് കോടതി ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ വൈദ്യപരിശോധനയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലെത്തിച്ച ശിവകുമാറിനെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തടഞ്ഞിരുന്നു.
കര്‍ണാടകത്തിലെ ജനങ്ങളെ ശിവകുമാറിന് അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന്റെ അഭിഭാഷകനോട് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘ഒരിക്കലുമാവില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് നല്‍കിയിരുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിച്ചിരിക്കുന്നത്.