അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. മംഗൗങ് ഓവലില്‍ നടന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. സെഞ്ച്വറി നേടിയ സൂപ്പര്‍ താരം മുഷീര്‍ ഖാനാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ ഓസ്‌കാര്‍ തോമസ് ജാക്‌സണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ 28ല്‍ നില്‍ക്കവെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ അര്‍ഷില്‍ കുല്‍ക്കര്‍ണിയെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സാണ് താരം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മുഷീര്‍ തിളങ്ങിയത്. 126 പന്തില്‍ 131 റണ്‍സാണ് ഖാന്‍ നേടിയത്. 13 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇതിന് മുമ്പ് അമേരിക്കക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 76 റണ്‍സ് നേടിയ മുഷീര്‍ അതിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ 295 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ 300+ സ്‌കോര്‍ നേടുമെന്ന് കരുതിയെങ്കിലും മുഷീര്‍ പുറത്തായതോടെ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു
Innings Break!
A splendid 1⃣3⃣1⃣ from Musheer Khan propels #TeamIndia to 295/8 👌👌
ന്യൂസിലാന്‍ഡിനായി മേസണ്‍ ക്ലാര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. സാക് അലന്‍ ജെയിംസ് കമ്മിങ്, റയാന്‍ സൗര്‍ഗസ്, എഡ്വാര്‍ഡ് വോര്‍ട്ടര്‍ ഷ്രൂഡ്‌ലെര്‍, ഒലിവര്‍ തേവാട്ടിയ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
സൂപ്പര്‍ സിക്‌സിലെ മറ്റ് രണ്ട് മത്സരങ്ങള്‍ കൂടി ഇപ്പോള്‍ നടക്കുന്നുണ്ട്. ഡയമണ്ട് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്ക വെസ്റ്റ് ഇന്‍ഡീസിനെയും സെന്‍വെസ് പാര്‍ക്കില്‍ അയര്‍ലന്‍ഡ് പാകിസ്ഥാനെയും നേരിടുകയാണ്.
Content Highlight: Under 19 World Cup: India vs New Zealand, Musheer Khan scored century