തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സുകളില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്താകുന്ന
ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന മോശം റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇതിന് പിന്നലെ താരത്തിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
#INDvsAUS3rdodi#INDvAUS#SuryakumarYadav
Surya Kumar Yadav batting summary in this odi seriespic.twitter.com/7VxJiKF8L0— 👌⭐👑 (@superking1815) March 22, 2023
ഇതില്‍ ഏറ്റവും ശ്രദ്ധനേടുന്നത് അങ്കിള്‍ ജി എന്ന് ആരാധകര്‍ വിളിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ കണ്ടെന്റ് ക്രിയേറ്ററായ ശര്‍മാജി.237 എന്ന പ്രൊഫൈല്‍ മുമ്പ് പങ്കുവെച്ച ഒരു വീഡിയോയുടെ ശകലമാണ്.
‘ഓടി പൊക്കോ, ഇവിടെ ഒന്നും ഇല്ല,’ എന്ന് ശര്‍മാജി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്ന വീഡിയോ സൂര്യകുമാറിന്റെ പുറത്താകലിനോട് കണക്ട് ചെയ്താണ് ട്രോളന്മാര്‍ പ്രചരിപ്പിക്കുന്നത്.
‘സൂര്യ കുമാര്‍ യാദവ് വീണ്ടും ഗോള്‍ഡന്‍ ഡക്കായി, അതിനിടയില്‍ അങ്കിള്‍ ജി,’ എന്ന ക്യാപ്ഷനോടെയാണ് ഒരാള്‍ വീഡിയോ പങ്കുവെച്ചത്.
Surya Kumar Yadav gone for duck
Meanwhile uncle ji be like 😅#SuryakumarYadav#indvsausodi#INDvsAUS3rdodipic.twitter.com/bm34fTg21V
— Ashutosh Srivastava 🇮🇳 (@sri_ashutosh08) March 22, 2023
Who is this uncle ji? Why is he trending?
— Johns. (@CricCrazyJohns) March 22, 2023
അതേസമയം, ഏകദിനത്തില്‍ മികച്ച സ്റ്റാറ്റ്സും കണക്കുകളുമുള്ള പല താരങ്ങളും ടീമിന് പുറത്ത് നില്‍ക്കുമ്പോള്‍ സൂര്യകുമാറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ആദ്യ രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിലായിരുന്നു സൂര്യ കുമാര്‍ യാദവ് പുറത്തായത്. എന്നാല്‍ ഇത്തവണ ആഷ്ടണ്‍ അഗറാണ് താരത്തെ പുറത്താക്കിയത്.
Content Highlight: Uncle ji is trending social media trolls connection with surya kumar yadav’s golden deck