2024 ഫെബ്രുവരി നാലിന് ന്യൂസിലാന്‍ഡിനെതിരെ സൗത്ത് ആഫ്രിക്കയുടെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. പര്യടനത്തില്‍ സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റനായി എത്തുന്നത് അണ്‍ ക്യാപ്ഡ് താരമായ നീല്‍ ബ്രാന്‍ഡ് ആണ്. ടെസ്റ്റില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍ ആകാന്‍ സാധിച്ചു എന്നത് മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. 1995 ലീ ജര്‍മന്‍ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ നായകനായി അരങ്ങേറ്റം നടത്തിയതായിരുന്നു ഇതിനുമുമ്പ് നടന്ന ചരിത്രം.
ന്യൂസിലാന്‍ഡിനെതിരെ 14 അംഗങ്ങള്‍ ഉള്ള ടെസ്റ്റ് താരങ്ങളെയാണ് സൗത്ത് ആഫ്രിക്ക ഉള്‍പ്പെടുത്തിയത്. അതില്‍ 6 താരങ്ങള്‍ ഇതുവരെ ടെസ്റ്റില്‍ കളിച്ചിട്ടില്ല. 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡുവാനെ ഒലിവിയറാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരം. ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ 3 കളിക്കാരാണ് സൗത്ത് ആഫ്രിക്കയ്ക്ക് സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത്. കീഗന്‍ പീറ്റേഴ്‌സ്, ഡേവിഡ് ബെഡിങ്ഹാം, സുബൈര്‍ ഹംസ (പരിക്കുപറ്റി മാറിനില്‍ക്കുന്ന തെമ്പ ബവുമാക്ക് പകരം വന്ന കളിക്കാരന്‍).
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക പ്രാധാന്യമുള്ള പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ പ്രോട്ടീസിന് കളിക്കാനുള്ളത്. എന്നാല്‍ ജനുവരി 10 മുതല്‍ ആരംഭിക്കുന്ന എസ്.എ20 യില്‍ കളിക്കുന്നതിന്റെ തിരക്കിലായിരിക്കും സൗത്ത് ആഫ്രിക്കയുടെ ഭൂരിഭാഗം സീനിയര്‍ കളിക്കാരും.