ഭക്ഷണരീതിയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരുടെയും ശരീരത്തിന്റെ ദഹനശേഷി അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിലും അതിന്റെ അളവിലും വ്യത്യാസങ്ങള്‍ വരുന്നതാണ്.
ഇതൊക്കെയാണെങ്കിലും പോഷകാംശമുള്ള ഭക്ഷണമാണ് എല്ലാ വ്യക്തികളുടെയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ചില ഭക്ഷ്യവസ്തുക്കള്‍ ആണ് താഴെപ്പറയുന്നത്.
ALSO READ: വജൈനല്‍ ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്…
വാഴപ്പഴം
ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമായ ഫലമാണ് വാഴപ്പഴം. മൂന്നുതരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് നേന്ത്രപ്പഴം. അതു മാത്രമല്ല ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളവയാണ് വാഴപ്പഴങ്ങള്‍. രക്തസമ്മര്‍ദം കുറയ്ക്കാനും വാഴപ്പഴത്തിന് കഴിയും.
ഗ്രീന്‍ടീ
ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. അതോടൊപ്പം ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഗ്രീന്‍ടീ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് തടയാന്‍ ഗ്രീന്‍ടീ സഹായിക്കും
ALSO READ: ഇ – സിഗററ്റുകളും മറ്റു സിഗററ്റുകളെപ്പോലെ അപകടകാരികള്‍ തന്നെ; ഹൃദ്രോഗങ്ങളുണ്ടാക്കുമെന്ന് പഠനം
പാല്‍
ശരീരനിര്‍മ്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍ എന്നിവ പാലിലുണ്ടത്രെ. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍.ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ് പാല്‍. അതുകൊണ്ടു തന്നെ പാല്‍ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.