ചെന്നൈ: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പാട്ടിലാണ് സംഭവം. ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഞയറാഴ്ചയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്ഥരായതിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ ലയിപ്പിച്ച് കഴിച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ ചെങ്കല്‍പാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മൂന്ന് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
ലോക്ഡൗണ്‍ കാരണം എവിടെയും മദ്യം ലഭിക്കാത്തിനെ തുടര്‍ന്നാണ് ഇവര്‍ പെയിന്റ് എടുത്ത് കുടിച്ചത്. ഇവര്‍ മൂന്നു പേരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 21 ദിവസം രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെവിടെയും മദ്യം ലഭ്യമല്ല. ഇതേ തുടര്‍ന്ന് സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് അസ്വസ്ഥതകളുണ്ടാവുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തില്‍ മദ്യം വാങ്ങാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മദ്യാസക്തിക്ക് മദ്യം പ്രതിവിധിയല്ലെന്നും ഇത്തരത്തില്‍ മദ്യം കുറിച്ചുനല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണെന്നും ഹൈക്കോടതി പറഞ്ഞു.
ഒരു രോഗിക്ക് എന്ത് കുറിച്ചു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരല്ല തീരുമാനിക്കുന്നത്. ഇത്തരത്തില്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടത് ഡോക്ടര്‍മാരാണ്. സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരാകേണ്ട. ഡോക്ടര്‍മാര്‍ മദ്യം നല്‍കാന്‍ കുറിപ്പടിയെഴുതുകയും ഇത് എക്സൈസ് എടുത്ത് നല്‍കുകയും ചെയ്യുന്ന രീതി പരിഹാസ്യമാണെന്നും കോടതി പറഞ്ഞു. മദ്യത്തിന് കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ