തിരുവനന്തപുരം: കുട്ടികളുടെ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുകുഞ്ഞുങ്ങളെ ശിശുക്ഷേമസിമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ. തലസ്ഥാന നഗരിയിലാണ് സംഭവം. കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറ് മക്കളില്‍ നാല് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ഏഴ് വയസാണ് മൂത്ത കുട്ടിക്ക്. ഇളയ കുട്ടിക്ക് മൂന്ന് മാസവും. കൂലിപണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണെന്നും ഭക്ഷണത്തിന് പോലുമുള്ള വക നല്‍കാറില്ലെന്നും അവര്‍ പറയുന്നു.