രാജ്‌കോട്: ജാതിയുടെ പേരില്‍ ദളിതര്‍ക്ക് നേരേ ഗോരക്ഷക സംഘത്തിന്റെ ആക്രമണം രൂക്ഷമായതിനെതിരെ ഉനയിലെ ദളിതര്‍ രംഗത്ത്. 2016 ല്‍ ഗോരക്ഷകസംഘത്തിന്റെ ആക്രമത്തിന് ഇരയായ ഉന താലൂക്കിലെ ഒരു കൂട്ടം ദളിതര്‍ ബുദ്ധമാതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.
400 ലധികം ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണ് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള തീരുമാനമെടുത്ത് മുന്നോട്ട് വന്നിരിക്കുന്നത്. ദളിതര്‍ക്ക് പുറമേ മറ്റ് ജാതികളിലുള്ള ചിലരും ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കയാണ്.
2016 ലെ ഗോരക്ഷ സംഘത്തിന്റെ ആക്രമങ്ങള്‍ക്ക് വിധേയനായ ആളായ ബാലുസര്‍വ്വയ്യ ഈ തീരുമാനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി അറിയിച്ചു. തങ്ങള്‍ ദളിതര്‍ ആയത് കൊണ്ടാണ് തങ്ങള്‍ക്കു നേരേ ആക്രമങ്ങള്‍ പെരുകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ബുദ്ധമത്തിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നും ബാലു ചൂണ്ടിക്കാട്ടി.
നിങ്ങള്‍ ഹിന്ദുക്കളല്ല, ദളിതരെ ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ലെന്ന പറഞ്ഞാണ് ഗോരക്ഷക സംഘം ദളിതരെ ആക്രമിക്കുന്നതെന്ന് ബാലു പറഞ്ഞു. ജാതിയുടെ പേരില്‍ ഇവര്‍ നടത്തുന്ന ഇത്തരത്തിലുള്ള വിവേചനം ബുദ്ധമതത്തില്‍ ഇല്ല. അതുകൊണ്ടു തന്നെ അംബേദ്കര്‍ പറഞ്ഞതുപോലെ ബുദ്ധമത്തിലേക്ക് പരിവര്‍ത്തനപ്പെടാന്‍ തങ്ങള്‍ തീരുമാനിച്ചതായി ബാലു സര്‍വ്വയ്യ പറഞ്ഞു.
ബാലു സര്‍വ്വയയ്ക്ക് നേരേയുള്ള ഗോരക്ഷകരുടെ ആക്രമണം ദേശീയതലത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിച്ച കേസില്‍ സംഭവത്തില്‍ 40 ലധികം പേരേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ബുദ്ധമത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള തീരുമാനം. ബാലു സര്‍വ്വയ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിവര്‍ത്തന ചടങ്ങില്‍ ഏകദേശം 500 ലധികം ദളിതരാണ് പങ്കെടുക്കുക.