| Monday, 13th January 2020, 5:20 pm

പൗരത്വ ഭേദഗതി നിയമത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ഉന സഹോദരന്മാര്‍; നാടു കടത്തുകയാണെങ്കില്‍ വിവേചനമില്ലാത്ത രാജ്യത്തേക്ക് അയക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിവേചനം അനുഭവിക്കേണ്ടാത്ത ഏതെങ്കിലും ഒരു രാജ്യത്ത് തങ്ങളെ പറഞ്ഞുവിടാന്‍ ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിയ്ക്ക് ഉന സഹോദരന്മാരുടെ കത്ത്. ജനുവരി ഏഴിന്  ഉനയിലെ ഗിര്‍-സോംനാഥ് ജില്ലാ കലക്ടറേറ്റ് ഓഫീസിലാണ് ഉന സഹോദരരില്‍ ഒരാളായ വശ്രം സര്‍വയ്യ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമര്‍പ്പിക്കാനുള്ള അപേക്ഷ നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ പൗരരായി തങ്ങളെ ഒരിക്കലും ആരും പരിഗണിച്ചിട്ടില്ലെന്നും ഇനി പൗരത്വഭേദഗതി നിയമത്തില്‍ നാട് കടത്തുകയാണെങ്കില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥ ഇല്ലാത്തൊരിടത്ത് തങ്ങളെ പറഞ്ഞയക്കണമെന്നും കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ കൃഷിചെയ്യാന്‍ ഭൂമിയും വീടും വെച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഒരു സഹായവും ലഭിച്ചില്ലെന്ന്
അവര്‍ കൂട്ടിചേര്‍ത്തു. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ ശല്യം കാരണം പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കുടുംബം സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ഉനയില്‍ അക്രമത്തിന് ഇരയായവര്‍ പരാതിപ്പെട്ടു.

ഗോ രക്ഷകരെന്നു അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ 2016 ജൂലൈയിലാണ് ഉനയിലെ നാല് സഹോദരങ്ങളെയും അര്‍ധ നഗ്നരാക്കി മര്‍ദ്ദിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഉന സഹോദരന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്

We use cookies to give you the best possible experience. Learn more