| Tuesday, 8th August 2017, 12:26 am

ആശുപത്രി മാനേജ്‌മെന്റിനെ സഹായിക്കാന്‍ നഴ്‌സിന്റെ ഭര്‍ത്താവിനെ സ്ഥലം മാറ്റി; മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജ്വല്ലറി ബഹിഷ്‌കരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സ്മാരുടെ സമരത്തില്‍ മാനേജ്‌മെന്റിന് സഹായകരമാകുന്ന നിലപാടെടുത്ത കോട്ടയത്തെ ജോസ്‌കോ ജ്വല്ലറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജ്വല്ലറി ബഹിഷ്‌കരിക്കുന്നു. ഇന്നലെ രാത്രി മുതല്‍ ബഹിഷ്‌കരണം ആരംഭിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു.

സമരം പൊളിക്കാനായി ആശുപത്രിയിലെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജ്വല്ലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയതിനെതിരായാണ് പ്രതിഷേധം.

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്. എന്ന് യു.എന്‍.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് പറയുന്നു.


Also Read:  സമരം ചെയ്യുന്ന നഴ്‌സുമാരെ പാന്റിന്റെ സിബ്ബ് അഴിച്ചു കാണിച്ച് മാനേജ്‌മെന്റ് പ്രതിനിധി; വീഡിയോ ഫെയ്‌സ്ബുക്കിലിട്ട് സമരക്കാരും, വീഡിയോ കാണാം 


ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറി ഇന്ന് മുതല്‍ ബഹിഷ്‌ക്കരിക്കുന്നു”
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്.
ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും
്#boycott_Josco_Jewellery
#support_Bharath_Nurses_Strike

സിബി മുകേഷ്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
യു എന്‍ എ

We use cookies to give you the best possible experience. Learn more