| Wednesday, 9th August 2017, 8:54 am

രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് വനിതാ നഴ്‌സുമാരെ നിയവിരുദ്ധം: നിയമം ഉദ്ധരിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് യു.എന്‍.എയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാത്രി ഡ്യൂട്ട് സ്ത്രീകള്‍ ആയ നഴ്‌സുമാരെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് തുറന്നുകാട്ടി നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. 1960ലെ കേരളം ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ 20 അനുസരിച്ച് സ്ത്രീകളെ രാത്രി ഡ്യൂട്ടിയ്ക്കു നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.എന്‍.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് ഫേസ്ബുക്കിലൂടെ തുറന്നുകാട്ടുന്നു.

“1960ലെ കേരളം ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ 20: 17 വയസില്‍ താഴെയുള്ളവരെയും സ്ത്രീകളെയും രാത്രി ജോലിയ്ക്കു നിര്‍ത്തുന്നത് തടയുന്ന നിയമം. രാവിലെ ആറുമണിയ്ക്ക് മുമ്പും രാത്രി ഏഴുമണിയ്ക്കുശേഷവും സ്ത്രീകളെയും 17 വയസിനു താഴെയുള്ള വ്യക്തികളെയും ഏതെങ്കിലും തൊഴില്‍ദാതാവോ സ്ഥാപനമോ ജോലി ചെയ്യാന്‍ അനുവദിക്കുന്നത് വിലക്കുന്നു.” എന്നു പറയുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് യു.എന്‍.എ ഇക്കാര്യം വിശദീകരിക്കുന്നത്.

“മെയില്‍ നഴ്‌സുമാര്‍ ഇല്ലാത്ത മാനേജ്‌മെന്റുകള്‍ ഉടനടി ആവശ്യത്തിന് മെയില്‍ നഴ്‌സുമാരെ ഉടന്‍ നിയമിച്ചോ ഇല്ലെങ്കില്‍ ചിലപ്പോ പണി ആകും” എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് യു.എന്‍.എ ഈ നിയമത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്.

സിബി മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകള്‍ ആയ നഴ്‌സുമാരെ നിയോഗിക്കാന്‍ പാടില്ല എന്ന് നിയമം ഉള്ള കാര്യം ആശുപത്രി മുതലാളിമാര്‍ക്ക് അറിയില്ലേ……..

1960ലെ കേരളം ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ 20 അനുസരിച്ചു രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ രാത്രി നിയമിക്കാന്‍ പാടില്ല എന്ന് നിയമം ഉള്ള കാര്യം നിങ്ങള്‍ മറന്ന് പോയോ
2005ല്‍ ആശുപത്രികളെ അതില്‍ നിന്നും ഒഴുവാക്കി എന്ന് ഞങ്ങള്‍ വിശ്വസിച്ചു എന്ന് കരുതിയോ… അന്ന് ഒഴുവാക്കിയത് രണ്ടു വര്‍ഷത്തേക്ക് ആയിരുന്നു എന്ന് ഞങ്ങള്‍ അറിയില്ല എന്ന് കരുതിയോ…

2007ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരും 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ആശുപത്രികളെ ഒഴിവാക്കണം എന്ന നിങ്ങളുടെ അപേക്ഷ നിരസിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കര്‍ നിങ്ങള്‍ക്ക് ആശുപത്രികളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിത്തരും എന്ന് വിശ്വസിക്കുന്ന നിങ്ങള്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ആണ്….

അപ്പോ പറഞ്ഞു വന്നത് രാത്രി ഡ്യൂട്ടിക്ക് സ്ത്രീകള്‍ ആയ നഴ്‌സുമാരെ നിയോഗിക്കാന്‍ അവകാശം ഇല്ല എന്ന് അത് മാത്രം അല്ല അങ്ങനെ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കുന്നത് നിയമ വിരുദ്ധവും ആണ് ….

പ്രതികാര നടപടികള്‍ എടുക്കുന്ന മാനേജ്‌മെന്റുകള്‍ രാത്രി ഡ്യൂട്ടിക്ക് ആവശ്യമായ ആണ്‍ നഴ്‌സുമാരെ നിയമിച്ചിട്ടു മതി നടപടി അല്ലേല്‍ നിങ്ങളുടെ ആശുപത്രികളില്‍ രാത്രി രോഗികളെ നോക്കാന്‍ നഴ്‌സുമാര്‍ ഉണ്ടാകില്ല
മെയില്‍ നഴ്‌സുമാര്‍ ഇല്ലാത്ത മാനേജ്‌മെന്റുകള്‍ ഉടനടി ആവശ്യത്തിന് മെയില്‍ നഴ്‌സുമാരെ ഉടന്‍ നിയമിച്ചോ ഇല്ലെങ്കില്‍ ചിലപ്പോ പണി ആകും

ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി കോടതിയില്‍ പോകണ്ട പോയിട്ട് കാര്യം ഇല്ല ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്ല്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന് മാത്രമേ അധികാരം ഉള്ളു. ഇപ്പൊ ഭരിക്കുന്നത് തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ ആയതുകൊണ്ട് തന്നെ ആ പ്രതീക്ഷയും വേണ്ട…

ഇനി 2011ല്‍ സുപ്രിം കോടതി ബാംഗ്‌ളൂര്‍ കേസില്‍ ആശുപത്രിയെ ഇന്‍ഡസ്ടറി അല്ല എന്ന് പറഞ്ഞത് ആണ് പറയാന്‍ പോകുന്നത് എങ്കില്‍ അതും നടപ്പില്ല കേരളത്തില്‍ ആശുപത്രികള്‍ ലേബര്‍ വകുപ്പിന്റെ കീഴില്‍ ആണ് അന്ന് അതും സുപ്രിം കോടതി QMPA യോട് പറഞ്ഞത് ഓര്‍ക്കുമല്ലോ അതായത് ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ സ്വകര്യ ആശുപത്രികള്‍ പെടും എന്ന്ദാ ദിങ്ങനാണ് നിയമം പറയുന്നത്..

Kerala Shops and Commercial Establishment Act 1960; Section 20 : Prohibition of employment of women and persons below 17 years during night. No women or any person who has not attained the age of 17 shall be required or allowed to work whether as an employ or otherwise in any establishments before 6am or after 7pm.

അപ്പോ എങ്ങനാ കാര്യങ്ങള്‍ നിങ്ങള്‍ നിയമം പറയാന്‍ ആണ് ഭാവം എങ്കില്‍ ഞങ്ങളും നിയമം പറയും.

We use cookies to give you the best possible experience. Learn more