| Saturday, 20th August 2016, 2:40 pm

കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യു.എന്‍ തയ്യാറെന്ന് ബാന്‍ കി മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: കാശ്മീരില്‍ സംഘര്‍ഷം തുടരുമ്പോള്‍ സമാധാന ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ യു.എന്‍ ഓഫീസ് തയാറാണെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.

കാശ്മീരില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കത്തിനെ ബാന്‍ കി മൂണ്‍ പ്രശംസിക്കുകയും ചെയ്തു. ജൂലൈ 8ന് കാശ്മീരില്‍ ആരംഭിച്ച അക്രമസംഭവങ്ങള്‍ക്ക് ഇതുവരെയും അവസാനിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈനിക നടപടിയില്‍ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. കാശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാകിസ്ഥാനില്‍ നിന്ന് ഇരുപത്തിനാലു കോടി രൂപയോളം പ്രതിഷേധക്കാര്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more