| Tuesday, 19th December 2023, 4:13 pm

വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന അധിനിവേശത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുന്നതില്‍ ഇടപെടലുകള്‍ നടത്താന്‍ തീരുമാനിച്ച് യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ (യു.എന്‍.എസ്.സി).

വീറ്റോ ചെയ്യുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാനുള്ള ചര്‍ച്ചയില്‍ ഒരു ദിവസം വൈകിയാണെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യു.എസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എന്‍.എസ്.സി പറഞ്ഞു.

ഗസയിലേക്ക് മാനുഷിക സഹായം നല്‍കുന്നതിന്റെയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അടിയന്തിര പരിഹാരം നടപ്പിലാക്കുന്നതിന്റെയും ആവശ്യകത ഊന്നിപറഞ്ഞുകൊണ്ടുള്ളതായിരുന്നു യു.എന്‍.എസ്.സി പ്രമേയം.

വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ സമ്മര്‍ദം വകവെക്കാതെയായിരുന്നു അമേരിക്ക വെടിനിര്‍ത്തല്‍ പ്രമേയതിനെതിരെ വീറ്റോ പ്രയോഗിച്ചത്. അതേസമയം കഴിഞ്ഞ ആഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയില്‍ (യു.എന്‍.ജി.എ) അവതരിപ്പിച്ച സമാനമായ പ്രമേയത്തെ 193 അംഗങ്ങള്‍ അനുകൂലിച്ചു.

അമേരിക്കയുമായുള്ള ചര്‍ച്ചകളും പ്രമേയം സംബന്ധിച്ച വോട്ടിങ്ങിന്റെ സമയം നീട്ടിവെച്ചതും ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് എക്‌സില്‍ കുറിച്ചു.

ദിവസത്തില്‍ ഓരോ മണിക്കൂറും കടന്നുപോവുമ്പോഴും സാധാരണക്കാരായ നിരവധി ഫലസ്തീനികള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതായും കാലമാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ ഫലസ്തീനികളെ മനപ്പൂര്‍വ്വം പട്ടിണിയിലാക്കുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞിരുന്നു. ഗസയിലെ വെള്ളവും ഭക്ഷണവും ഇന്ധനവും വിതരണം ചെയ്യുന്നത് അധിനിവേശ സൈന്യം തടഞ്ഞുവെന്നും ഈ രീതി യുദ്ധക്കുറ്റമാണെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് കൂട്ടിച്ചേര്‍ത്തു.

content highlights: UN Security Council to dissuade US from vetoing cease-fire resolution

Latest Stories

We use cookies to give you the best possible experience. Learn more