ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഹമാസ് യുദ്ധത്തെ അപലപിച്ച് റഷ്യ അവതരിപ്പിച്ച പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി. ഹമാസിന്റെ ആക്രമണത്തെ റഷ്യ അപലപിച്ചില്ലെന്നാരോപിച്ചാണ് യു.എന്‍ രക്ഷാസമിതി പ്രമേയം തള്ളിയത്.
കരട് പ്രമേയത്തിന് അനുകൂലമായി ചൈന, യു.എ.ഇ, റഷ്യ, ഗര്‍ബണ്‍, മൊസാബിക്യു എന്നിവര്‍ വോട്ട് ചെയ്തു. യു.എസ്, യു.കെ, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
മാനുഷികത പരിഗണിച്ച് വെടിനിര്‍ത്തുക, എല്ലാ ബന്ധികളെയും മോചിപ്പിക്കുക, സഹായം ലഭ്യമാക്കുക, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നിവയാണ് കരട് പ്രമേയത്തില്‍ റഷ്യ ആവശ്യപ്പെട്ടിരുന്നത്.
പ്രമേയം തള്ളിയതിലൂടെ വെളിവാകുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യമാണെന്ന് യു.എന്നിലെ റഷ്യയുടെ സ്ഥിരം പ്രധിനിധി വാസ്ലി നെബന്‍സിയ പറഞ്ഞു.
അക്രമം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടുമെന്നുള്ള ആഗാള പ്രതീക്ഷയാണ് പശ്ചാത്യ രാജ്യങ്ങളുടെ പ്രധിനിധികള്‍ ചവിട്ടിമെതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘
ഗാസയിലെ മാനുഷിക ദുരന്തത്തിലും സംഘര്‍ഷം പടരാനുള്ള ഉയര്‍ന്ന സാധ്യതയിലും ഞങ്ങള്‍ ആശങ്കാകുലരാണ്,’ റഷ്യ പറഞ്ഞു.
ഹമാസിന്റെ ഭീകരതയെ അവഗണിക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന റഷ്യന്‍ കരട് പ്രമേയത്തെ അനുകൂലിക്കാന്‍ തന്റെ രാജ്യത്തിനാകില്ലെന്ന് യു.എസ് സ്ഥിരം പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
ഹമാസിനെ അപലപിക്കാത്തതിലൂടെ റഷ്യ തീവ്രവാദത്തിന് മറയിടുകയാണെന്നും അവര്‍ ആരോപിച്ചു.
ഫലസ്തീലെ ജീവനുകള്‍ പ്രശ്‌നമല്ലെന്നും, അവരുടെ തലയില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇസ്രഈല്‍ ഉത്തരവാദിയല്ലെന്നും പറയാന്‍ കൗണ്‍സില്‍ ധൈര്യപ്പെടരുതെന്ന് ഒബ്‌സര്‍വ് സ്റ്റേറ്റ് ഓഫ് ഫലസ്തീന്റെ സ്ഥിരം നിരീക്ഷകനായ റിയാദ് മന്‍സൂര്‍ പറഞ്ഞു.
ഇത് കൗണ്‍സിലിന്റെ ചരിത്ര നിമിഷമാണന്നും സത്യത്തിന്റെ നിമിഷമാണെന്നും യു. എന്നിലെ ഇസ്രഈല്‍ സ്ഥിരം പ്രതിനിധി ഗിലാദ് എര്‍ദാന്‍ പറഞ്ഞു.
ഹമാസിനെ തീവ്രവാദ സംഘടനായായി പ്രഖ്യാപിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
content highlight : UN Security Council rejects Russia’s resolution on Isreal -Hamas war