| Saturday, 14th April 2018, 2:46 pm

'ഈ ക്രൂരകൃത്യം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം'; കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത ഞാന്‍ ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്.
ഇത്തരം ക്രൂര കൃത്യം ചെയ്തവരെ പങ്കാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗുട്ടറസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

അതിലൂടെ അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിഖ് മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ‘മകള്‍ക്ക് പേരിട്ടു..ആസിഫ.എസ്.രാജ്, എന്റെ മകളാണവള്‍’; കത്വയിലെ കൂട്ടബലാത്സംഘത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകന്‍


മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ കത്വ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗുട്ടറെസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.


ALSO READ: കത്‌വ സംഭവത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാര്‍ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍


ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേഷ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍

We use cookies to give you the best possible experience. Learn more