| Sunday, 26th July 2020, 1:54 pm

കേരളത്തില്‍ ഐ.എസ്.ഐ.എസ് സാനിധ്യമെന്ന യു.എന്‍ റിപ്പോര്‍ട്ട് നല്‍കിയത് ഒരു അംഗരാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കേരളത്തിലും കര്‍ണാടകയിലും തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിന്റെ സാന്നിധ്യം കാര്യമായുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് നല്‍കിയത് യു.എന്നിലെ ഒരു അംഗരാജ്യം.

കേരളത്തിലും കര്‍ണാടകയിലുമായി 180 മുതല്‍ 200 വരെ ഐ.എസ്.ഐ.എസ് പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഒരു മെമ്പര്‍ സ്റ്റേറ്റ് (അംഗ രാജ്യം) റിപ്പോര്‍ട്ട് ചെയ്തതെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഐ.എസ്.ഐ.എല്‍ ഇന്ത്യന്‍ അഫിലിയേറ്റ് (ഹിന്ദ് വിലയ) ല്‍ 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് 2019 മെയ് 10 ന് പ്രഖ്യാപിച്ചു. അതുപ്രകാരം
കേരളത്തിലും കര്‍ണാടകയിലും ഗണ്യമായ എണ്ണം ഐ.എസ്.ഐ.എല്‍ (Islamic State of Iraq and the Levatn) പ്രവര്‍ത്തകരുണ്ടെന്നാണ് റിപ്പോര്‍ട്ട് എന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഐ.എസ്, അല്‍ ഖ്വയ്ദ അനുബന്ധ വ്യക്തികള്‍, സംഘനടകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 193 അംഗ രാജ്യങ്ങളാണ് യു.എന്നിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more